ചന്ദാ കൊച്ചാര്‍ പുറത്തേക്കോ? ബോര്‍ഡ് മീറ്റിങ് ഇന്ന്

ചന്ദാ കൊച്ചാര്‍ പുറത്തേക്കോ? ബോര്‍ഡ് മീറ്റിങ് ഇന്ന്

ഐസിഐസിഐ ബാങ്ക് സിഇഓ ചന്ദാ കൊച്ചാറിന്റെ വിധി നിര്‍ണ്ണയിക്കുന്നതിന് വേണ്ടി ബോര്‍ഡ് മീറ്റിങ് ഇന്ന് നടക്കും. ഈ കേസില്‍ ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണനെ തലവനാക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന മീറ്റിങില്‍ തീരുമാനമാകും. ലൈഫ് ഇന്‍ഷുറന്‍സ് സിഇഓ സന്ദീപ് ഭക്ഷി ഐസിഐസിഐ ബാങ്ക് ചീഫാകുന്നതിനും മാനേജ്‌മെന്റിനിടയില്‍ താത്പര്യമുണ്ട്. കമ്പനിയില്‍ അടിമുടി മാറുന്നതിനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്.

ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ചന്ദാ കൊച്ചാറിന്റെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൊച്ചറുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ബാങ്കിന്റെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊച്ചാര്‍ ലംഘിച്ചോ എന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. കൊച്ചാര്‍ ഇപ്പോള്‍ ലീവിലാണ്. വീഡിയോകോണുമായി പലിശ സംബന്ധമായ ഇടപെടലുകളില്‍ കൃത്രിമം കാണിച്ചെന്ന നിലയിലാണ് കൊച്ചാറിനെതിരെ പരാതി. ഇതേ രീതിയുള്ള ആരോപണങ്ങള്‍ മറ്റ് ബാങ്കുകളും നേരിട്ടതായും കൊച്ചാറിന്റെ ഭാഗത്ത് തെറ്റുള്ളതായി കരുതുന്നില്ലെന്നും ഐസിഐസി ബാങ്ക് ചെയര്‍മാന്‍ എംകെ ശര്‍മ്മ പറഞ്ഞു.

Comments

comments

Categories: Banking, Slider