കിട്ടക്കടങ്ങളുടെ പരിഹാരം അറ്റാദായത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുബിഐ

കിട്ടക്കടങ്ങളുടെ പരിഹാരം അറ്റാദായത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുബിഐ

കൊല്‍ക്കത്ത: കിട്ടക്കടങ്ങളിലുള്ള പരിഹാര നടപടികള്‍ തങ്ങളുടെ അറ്റാദായത്തെ മെച്ചപ്പെടുത്തുന്നുണ്ടെന്ന് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ(യുബിഐ). കുടിശ്ശിക പരിഹരിക്കുന്നതിനായി 30 സമ്മര്‍ദിത എക്കൗണ്ടുകളാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്(എന്‍സിഎല്‍ടി)ന് മുമ്പില്‍ യുബിഐ സമര്‍പ്പിച്ചിരിക്കുന്നത്. ഈ എക്കൗണ്ടുകളില്‍ നിന്നെല്ലാമായി 5961 കോടിയോളം രൂപയാണ് ബാങ്കിന് കിട്ടാനുള്ളത്.

‘സമര്‍പ്പിച്ച 30 എക്കൗണ്ടുകളില്‍ ഒരെണ്ണത്തിനെതിരെ സ്വീകരിച്ച തീര്‍പ്പാക്കല്‍ നടപടി മൂലം കിട്ടാനുണ്ടായിരുന്ന 488.23 കോടി രൂപ ബാങ്കിന് ലഭിച്ചു. 628.42 കോടി രൂപയാണ് ബാങ്കിന് ഈ എക്കൗണ്ടില്‍ നിന്നുള്ള കുടിശിക’, ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ പവന്‍ ബജാജ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കൂടുതല്‍ എക്കൗണ്ടുകളില്‍ തീര്‍പ്പുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അത് ബാങ്കിന്റെ മൊത്തം ബാലന്‍സ് ഷീറ്റിനെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യുബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ രണ്ട് വര്‍ഷത്തെ വീണ്ടെുക്കല്‍ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. മൊത്തം 11 പൊതുമേഖലാ ബാങ്കുകളെയാണ് തിരുത്തല്‍ നടപടിക്ക് ആര്‍ബിഐ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Comments

comments

Categories: Top Stories