സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്റ് ഫിനാലെ തിങ്കളാഴ്ചാരംഭിക്കും

സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്റ് ഫിനാലെ തിങ്കളാഴ്ചാരംഭിക്കും

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ചാണ് അഞ്ചു ദിവസം നീളുന്ന പരിപാടി നടക്കുന്നത്

ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ടെക്‌നോളജി ഇന്നൊവേഷന്‍ പ്രോല്‍സാഹനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാന്റ് ഫിനാലെ ബെംഗളൂരുവില്‍ തിങ്കളാഴ്ചാരംഭിക്കും. നഗരത്തിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ചാണ് അഞ്ചു ദിന പരിപാടി നടക്കുന്നത്. ‘സ്മാര്‍ട്ട് വെഹിക്കിള്‍’ എന്നതാണ് ബെംഗളൂരുവിലെ ഫിനാലെയുടെ വിഷയം. ഹാക്കത്തോണില്‍ രാജ്യത്തെ കോളെജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ അനുരാഗ് കുമാര്‍, ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ചീഫ് വി കെ ആേ്രത, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ വൈസ് ചെയര്‍മാന്‍ എ പി പൂനിയ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ, വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രമുഖര്‍ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങിന്റെ ഭാഗമാകും.

കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് വിദ്യാഭ്യാസ മേഖലയിലെയും വ്യവസായ മേഖലയിലെയും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്് ഹാക്കത്തോണിന്റെ ഹാര്‍ഡ്‌വെയര്‍ പതിപ്പ് സംഘടിപ്പിക്കുന്നത്. പത്ത് വിഷയങ്ങളാണ് ഹാക്കത്തോണ്‍ ഫിനാലെക്കുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) കാന്‍പൂര്‍(ഡ്രോണ്‍), ഐഐടി ഖരക്പൂര്‍(കൃഷി), ഐഐടി-ഗുവാഹത്തി (റൂറല്‍ ടെക്‌നോളജി), സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പിയാനി(സ്മാര്‍ട്ട്് കമ്യൂണിക്കേഷന്‍), ഐഐഎസ് ബെംഗളൂരു (സ്മാര്‍ട്ട് വെഹിക്കള്‍, ഐഐടി റൂര്‍ക്കല (ക്ലീന്‍ വാട്ടര്‍), നാഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ട്രിച്ചി (മാലിന്യ സംസ്‌കരണം, (കോളെജ് ഓഫ് എന്‍ജിനീയറിംഗ് പൂനെ (സുരക്ഷ), ഫോര്‍ജ് കോയമ്പത്തൂര്‍ (ഇംപോര്‍ട്ട്അസ്യൂബ്‌സ്റ്റിറ്റിയൂഷന്‍) എന്നിവയായിരുന്നു നോഡല്‍ കേന്ദ്രങ്ങളിലെ ഫിനാലെ വിഷയങ്ങള്‍. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുന്ന ഇന്നൊവേറ്റീവ് ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ യുവ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.

ഈ വര്‍ഷത്തെ ഹാര്‍ഡ്‌വെയര്‍ ഹാക്കത്തോണ്‍ പതിപ്പില്‍ രാജ്യത്തെ 752 ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള 50,000 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ മൂല്യനിര്‍ണയത്തിനുശേഷം 106 ടീമുകളെ ഫിനാലെയുടെ പത്ത് വിഷയങ്ങള്‍ക്കു കീഴെ മത്സരിക്കുന്നതിനായി തെരഞ്ഞെടുത്തു. മൂന്നു ഘട്ടത്തിലായി നടന്ന മത്സരങ്ങള്‍ക്കുശേഷം ഈ മാസം 22 ന് വിജയികളെ പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലെ മത്സരത്തിലും മൂന്നു ടീമുകളെ തെരഞ്ഞെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും യഥാക്രമം 75,000 രൂപയും 50,000 രൂപയുമാണ് സമ്മാനം. കൂടാതെ ഈ ടീമുകള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് നിക്ഷേപകരില്‍ നിന്ന് സഹായവും ലഭ്യമാക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗം ബിസിനസ് ഇക്യുബേറ്ററിന്റെ സഹായത്തോടെ വിജയികളാകുന്ന ടീമുകളെ ഭാവിയിലെ സ്റ്റാര്‍ട്ടപ്പുകളായി മാറുന്നതിനുള്ള സഹാവും നല്‍കുന്നതാണ്. മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ 28 നോഡല്‍ സെന്ററുകളിലായി സോഫ്റ്റ്‌വെയര്‍ പതിപ്പിന്റെ ഫിനാലെ നടന്നിരുന്നു.

Comments

comments

Categories: More