ദുബായില്‍ ആദ്യ കാംപസ് തുറന്ന് യുകെ ബിസിനസ് കോളെജ്

ദുബായില്‍ ആദ്യ കാംപസ് തുറന്ന് യുകെ ബിസിനസ് കോളെജ്

ബിസിനസ് മാനേജ്‌മെന്റ്, കംപ്യൂട്ടിംഗ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോഴ്‌സുകളാണ് കോളെജ് പ്രാഥമിക ഘട്ടത്തില്‍ ലഭ്യമാക്കുക

ദുബായ്: ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ യുകെ കോളെജ് ഓഫ് ബിസിനസ് ആന്‍ഡ് കംപ്യൂട്ടിംഗ് ദുബായിലെ ആദ്യ കാംപസ് തുറന്നു. 19,000 സ്‌ക്വയര്‍ ഫീറ്റില്‍ ദുബായ് ഇന്റര്‍നാഷണല്‍ അക്കാഡമിക് സിറ്റിയിലാണ് കാംപസ് സ്ഥിതി ചെയ്യുന്നത്. പിയേഴ്‌സണ്‍ ബിടിഇസി അംഗീകൃത കോഴ്‌സുകളായിരിക്കും കോളെജ് ലഭ്യമാക്കുക.

ബിസിനസ് മാനേജ്‌മെന്റ്, കംപ്യൂട്ടിംഗ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോഴ്‌സുകളാണ് കോളെജ് പ്രാഥമിക ഘട്ടത്തില്‍ ലഭ്യമാക്കുകയെന്ന് സ്ഥാപനം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യുഎഇയില്‍ വൊക്കേഷണല്‍ എജുക്കേഷന് മികച്ച സാധ്യതയാണുള്ളത്. കൂടുതല്‍ പേര്‍ക്ക് ഇതിന്റെ സാധ്യതകളും നേട്ടങ്ങളും മനസിലായിത്തുടങ്ങിയിട്ടുമുണ്ട്. ഇതിനോട് തുറന്ന മനോഭാവമാണ് കുട്ടികള്‍ പ്രകടമാക്കുന്നത്-ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ഭാര്‍ഗവ ബുസ

യുഎഇയിലെ ഉന്നത വിദ്യാഭ്യാസത്തിലെ മാറുന്ന പ്രവണതകള്‍ക്കും വ്യവസായത്തിന്റെ ആവശ്യകതയ്ക്കും അനുസരിച്ച് കോഴ്‌സുകളില്‍ മാറ്റം വരുത്തും. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് യുകെ കോളെജ് ഓഫ് ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് കാംപസുകളാണ് സെന്‍ട്രല്‍ & ഗ്രേറ്റര് ലണ്ടനിലുള്ളത്.

യുഎഇയില്‍ വൊക്കേഷണല്‍ എജുക്കേഷന് മികച്ച സാധ്യതയാണുള്ളത്. കൂടുതല്‍ പേര്‍ക്ക് ഇതിന്റെ സാധ്യതകളും നേട്ടങ്ങളും മനസിലായിത്തുടങ്ങിയിട്ടുമുണ്ട്. ഇതിനോട് തുറന്ന മനോഭാവമാണ് കുട്ടികള്‍ പ്രകടമാക്കുന്നത്-ഫിനാന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ഭാര്‍ഗവ ബുസ പറഞ്ഞു.

ജോലിക്ക് അനുസൃതമായ നൈപുണ്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ബിരുദധാരികളെയാണ് തൊഴില്‍ദാതാക്കള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നൈപുണ്യമുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് നൈപുണ്യ വികസനം പ്രധാന അജണ്ടയായി സ്ഥാപനം സ്വീകരിച്ചിരിക്കുന്നതും.

യുകെ കോളെജ് ഓഫ് ബിസിനസിനെ ദുബായിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഇവിടുത്തെ സ്ഥാപനങ്ങളെയും വിദ്യാഭ്യാസസംവിധാനത്തെയും കൂട്ടായ്മയെയും ഒന്നുകൂടി ശക്തിപ്പെടുത്തും അത്-ദുബായ് ഇന്റര്‍നാഷണല്‍ അക്കാഡമിക്ക് സിറ്റിയുടെയും ദുബായ് നോളജ് സിറ്റിയുടെയും മാനേജിഗ് ഡയറക്റ്ററായ മൊഹമ്മദ് അബ്ദുള്ള പറഞ്ഞു.

Comments

comments

Categories: Arabia