ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചു; നീരവ് മോദിക്കെതിരെ എഫ്‌ഐആര്‍

ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചു; നീരവ് മോദിക്കെതിരെ എഫ്‌ഐആര്‍

ന്യൂഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം തട്ടിപ്പ് നടത്തി ഒളിവില്‍ പോയ വിവാദ വജ്രവ്യവസായി നീരവ് മോദിക്കെതിരെ എഫ്‌ഐആര്‍. ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് സഞ്ചരിച്ചതിനാണ് എഫ്‌ഐആര്‍. ആറ് പാസ്‌പോര്‍ട്ടുകളാണ് നീരവ് മോദി ഇന്ത്യയില്‍ നിന്നും കടന്നതിനു ശേഷം ഉപയോഗിച്ചതെന്നാണ് യുകെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

രണ്ട് പാസ്‌പോര്‍ട്ടുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ല. മറ്റ് രണ്ട് പാസ്‌പോര്‍ട്ടുകള്‍ സഞ്ചരിക്കാനായി ഒരേസമയം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിബിഐ ഫെബ്രുവരിയില്‍ ഇന്റര്‍പോള്‍ വഴി നല്‍കിയ ഡിഫ്യൂഷന്‍ നോട്ടീസിന് പ്രതികരണമായാണ് ബ്യൂറോ നീരവിന്റെ യാത്രാ വിവരങ്ങള്‍ പുറത്തുവിട്ടത്.

ബ്രിട്ടനില്‍ രാഷ്ട്രീയഅഭയം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബെല്‍ജിയത്തിലേക്കും കടന്നതായാണ് റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 31 വരെ നീരവ് ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നു. ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തിരുന്നുവെങ്കിലും അത് നീരവിന്റെ യാത്രകളെ ബാധിച്ചില്ല. നീരവ് എത്തിയ രാജ്യങ്ങള്‍ക്ക് ഈ റദ്ദാക്കലിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കാത്തതായിരിക്കാം പാസ്‌പോര്‍ട്ട് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞതെന്നാണ് ബ്യൂറോയുടെ നിഗമനം.

Comments

comments

Categories: FK News
Tags: nirav modi

Related Articles