അനാവശ്യ സമരത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ്  സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍

അനാവശ്യ സമരത്തിനെതിരെ മുത്തൂറ്റ് ഫിനാന്‍സ്  സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍

കൊച്ചി: തൊഴില്‍, വ്യവസായ മേഖലയിലെ അനാവശ്യ സമരത്തിനും പണിമുടക്കിനുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നു മുത്തൂറ്റ് ഫിനാന്‍സ് സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമ്മേളനം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1046 കോടി രൂപ സര്‍ക്കാരിനു നികുതി നല്‍കിയ സ്ഥാപനത്തെ പൂട്ടിക്കാനുള്ള ശ്രമം തടയണമെന്നഭ്യര്‍ത്ഥിച്ചു ജീവനക്കാര്‍ മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രവര്‍ത്തനങ്ങളും ജീവനക്കാരുടെ തൊഴില്‍ ചെയ്യാനുള്ള സാഹചര്യവും ഉറപ്പുവരത്തണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ 2500 ലേറെ ജീവനക്കാര്‍ പങ്കെടുത്ത മുത്തൂറ്റ് ഫിനാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജന. കോര്‍ഡിനേറ്റര്‍ ലിജോ പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റിജിയണല്‍ അഡ്മിന്‍ മാനേജര്‍ എം എം മാത്യൂ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി സാം എം ജോര്‍ജ് യോഗ വിശദീകരണം നിര്‍വഹിച്ചു. തൊഴില്‍ മേഖലയിലും തൊഴില്‍ സ്ഥാപനങ്ങളിലും വര്‍ധിച്ചു വരുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. യോഗത്തില്‍ ലിജോ വര്‍ഗീസ് സ്വഗതവും റോണി എബ്രഹാം നന്ദിയും പറഞ്ഞു.

Comments

comments

Categories: More