സൗദി അറേബ്യയെ ഉന്നമിട്ട് ലൗറ അഷ്‌ലി

സൗദി അറേബ്യയെ ഉന്നമിട്ട് ലൗറ അഷ്‌ലി

ഫാബ്രിക്‌സ്, ഡിസൈന്‍സ്, ഹോംവെയര്‍ രംഗങ്ങളിലെ നിറസാന്നിധ്യമായ യുകെ കമ്പനി ലൗറ അഷ്‌ലി തങ്ങളുടെ ഹോസ്പിറ്റാലിറ്റി വികസന പദ്ധതിക്ക് സൗദിയെയാണ് ലക്ഷ്യമിടുന്നത്

റിയാദ്: ഫാബ്രിക്‌സ്, ഡിസൈന്‍, ഹോംവെയര്‍ രംഗങ്ങളില്‍ സജീവമാണ് യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലൗറ അഷ്‌ലി എന്ന കമ്പനി. തങ്ങളുടെ ഹോട്ടല്‍ ബിസിനസും ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ലൗറ. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയെ ഉന്നമിട്ടാണ് ലൗറ അഷ്‌ലിയുടെ ഹോസ്പിറ്റാലിറ്റി വികസന പദ്ധതികള്‍. ലൗറയുടെ ബ്രിട്ടീഷ് സ്റ്റൈല്‍ ഹോട്ടലിന് സൗദിയില്‍ മികച്ച രീതിയിലുള്ള ആവശ്യകതയുണ്ടാകുമെന്നാണ് പ്രതീക്ഷ.

മാതൃവിപണിയായ യുകെയില്‍ ഇപ്പോള്‍ രണ്ട് പ്രോപ്പര്‍ട്ടികളാണ് ലൗറയ്ക്കുള്ളത്. എന്നാല്‍ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും കാര്യമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ഹോട്ടലുകള്‍ തുറക്കുകയെന്ന വലിയ ലക്ഷ്യമാണ് കമ്പനിക്കുള്ളത്.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രാന്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ലൗറ അഷ്‌ലിക്ക് പദ്ധതിയുണ്ട്. കാലത്തെ അതിവര്‍ത്തിക്കുന്ന ബ്രാന്‍ഡാണ് ലൗറ അഷ്‌ലിയെന്ന് സ്ഥാപനത്തിന്റെ പിന്‍സിപ്പല്‍ നിക്ക് ടര്‍ണര്‍

ഇത് കൂടാതെ ലൗറ അഷ്‌ലി ബ്രാന്‍ഡഡ് ടീ റൂമുകളുടെ ലൈസന്‍സ് നല്‍കാനും പദ്ധതിയുണ്ട്. ഇതനുസരിച്ച് ലൗറയുടെ ബ്രാന്‍ഡ് നെയിമില്‍ മറ്റുള്ളവര്‍ക്കും ‘ടീ റൂം’ തുടങ്ങാനാകും. ലൗറ അഷ്‌ലി ഹോട്ടലുകളുടെ ഭാഗമായും സ്വതന്ത്രമായും കമ്പനിയുടെ പേരിലുള്ള ചെറിയ ടീ ഔട്ട്‌ലെറ്റ്‌സ് തുടങ്ങുന്നതിന് സംരംഭകരെ ക്ഷണിക്കും.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രാന്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ലൗറ അഷ്‌ലിക്ക് പദ്ധതിയുണ്ട്. കാലത്തെ അതിവര്‍ത്തിക്കുന്ന ബ്രാന്‍ഡാണ് ലൗറ അഷ്‌ലിയെന്ന് സ്ഥാപനത്തിന്റെ പിന്‍സിപ്പല്‍ നിക്ക് ടര്‍ണര്‍ പറഞ്ഞു. ബ്രിട്ടീഷ് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയുമെല്ലാം പ്രതിഫലനങ്ങളായി ലൗറ അഷ്‌ലിയെ ബ്രാന്‍ഡ് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. ആഗോള തലത്തില്‍ ബ്രിട്ടന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രതിഫലനങ്ങള്‍ ആഗ്രഹിക്കുന്നവരെ സംതൃപ്തിപ്പെടുത്താന്‍ പോന്ന ബ്രാന്‍ഡാണ് ലൗറ അഷ്‌ലിയെന്നും നിക്ക് ടര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയെ കൂടാതെ ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും ലൗറ ഹോട്ടലുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Arabia