ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ കേരളത്തില്‍; ഇനി പാല്‍,പച്ചക്കറി,മത്സ്യ വിതരണം എളുപ്പമാകും

ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ കേരളത്തില്‍; ഇനി പാല്‍,പച്ചക്കറി,മത്സ്യ വിതരണം എളുപ്പമാകും

തിരുവനന്തപുരം: കേരളത്തില്‍ ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പദ്ധതിയെന്ന് റിപ്പോര്‍ട്ട്. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമാണ് ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് അന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(ക-ഡിസ്‌ക്) ആണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്.

ബ്ലോക് ചെയിനുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും കെ-ഡിസ്‌ക് വഴിയൊരുക്കുന്നുണ്ട്. ഈ മേഖലയ്ക്കാവശ്യമായ ജോലികള്‍ സൃ്ഷ്ടിക്കാനും മനുഷ്യശേഷി വികസിപ്പിക്കാനും പരിശീലന കോഴ്‌സുകളും പ്രോഗ്രാമുകളും തുടങ്ങാനും കെ-ഡിസ്‌ക് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍കക്കായ ബ്ലോക്‌ചെയിന്‍ മേഖലയില്‍ പരിശീലിക്കുന്നതിനായി അക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ്(എബിസിഡി) എന്ന പേരിലുള്ള പരിശീലന കോഴസിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

പാല്‍ വിതരണത്തിനായി മില്‍ക് ചെയ്ന്‍ എന്ന പേരിലാണ് ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത്. ഉത്പ്പാദനം, സംഭരണം, വിതരണം എന്നിവയില്‍ ഗുണനിലവാരം ഉറപ്പുവരുത്താനാണ് അത്യാധുനിക സങ്കേതിക വിദ്യ പരീക്ഷിക്കുന്നതെന്ന് കെ-ഡിസ്‌ക് ചെയര്‍മാന്‍ കെ.എം എബ്രഹാം പറയുന്നു. പാല്‍ വിതരണ ശൃംഖലയുടെ വിവരങ്ങള്‍ ഇലക്ട്രോണിക് ലെഡ്ജറായി സൂക്ഷിക്കും. ശ്ൃംഖലയിലെ ഓരോന്നിനും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. ഈ നമ്പര്‍ ഉപയോഗിച്ച് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും സ്രോതസ്സും കണ്ടെത്താന്‍ കഴിയുന്ന രീതിയിലായിരിക്കും ഇതിന്റെ സംവിധാനം.

കാര്‍ഷികവിളകളുടെ നഷ്ടം വിലയിരുത്തി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്ന സ്മാര്‍ട്ട് ക്രോപ് ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. സമാര്‍ട്ട് കോണ്‍ട്രാക്ട് എന്ന സംവിധാനം ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള തര്‍ക്കം ഒഴിവാക്കാനും, തട്ടിപ്പുകാരെ കണ്ടെത്താനും സാങ്കേതികവിദ്യയിലൂടെ സാധിക്കും.

പച്ചക്കറി,മത്സ്യ കര്‍ഷകര്‍ ജിയോകോഡ് ഇമേജ് വഴി തങ്ങളുടെ കൃഷി സംബന്ധിച്ച വിവരങ്ങള്‍ ബ്ലോക്‌ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കും. ഈ കോഡിലൂടെ കര്‍ഷകരുടെയോ കരാറുകാരുടയോ ഉല്‍പ്പന്നത്തിന്റെ തൂക്കവും ക്യൂആര്‍കോഡും സഹിതം ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്യാം.

 

Comments

comments