ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിച്ച് യുകെ

ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിച്ച് യുകെ

ലണ്ടന്‍: യുകെ ഏവരുടെയും സ്വപ്‌നമാണ്. ജോലിക്കാരായാലും ഉന്നതവിദ്യാഭ്യാസത്തിനെത്തുന്നവരായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ യുകെയിലേക്ക് ചേക്കേറുന്നത് വര്‍ധിക്കുകയാണ്. ഇപ്പോഴിതാ വിസ നിയമത്തില്‍ വന്ന മാറ്റങ്ങളും യുകെയിലേക്ക് മറ്റ് രാജ്യക്കാരെ ആകര്‍ഷിക്കുന്നു.

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും ഡോക്ടര്‍മാരെയും എഞ്ചിനിയര്‍മാരെയും അധ്യാപകരെയും ആകര്‍ഷിക്കാന്‍ യുകെ സര്‍ക്കാര്‍ പുതിയ കുടിയേറ്റ നിയമവും അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണ്. ബ്രിട്ടനില്‍ എത്തിയാല്‍ തൊഴില്‍മേഖല മികച്ചതാകും എന്നു കരുതുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന നിയമമായിരിക്കും ഇതെന്നാണ് കരുതുന്നത്.

പുതിയ വിസ ചട്ടം കൊണ്ടുവരുന്നതോടുകൂടി ബ്രിട്ടനിലേക്ക് പഠിക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നതെന്നാണ് കണക്ക്. എന്നാല്‍ ടയര്‍-2 വിസ(tier-2)കാറ്റഗറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ടയര്‍-2 വിസയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് ടയര്‍-2 വിസയില്‍ നിന്നും ഒഴിവാക്കിയിരുന്നത്. എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയമത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും പകരം ടയര്‍2 വിസയില്‍ ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെയുള്ള മറ്റ് ജോലിക്കാരെ ഉള്‍പ്പെടുത്താണ് സര്‍ക്കാരിന്റെ നീക്കം. ജോലിക്കാര്‍ കുറവുള്ള ഐടി, അധ്യാപന മേഖലകളിലേക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരെ ആകര്‍ഷിക്കാനാണ് ബ്രിട്ടന്റെ പുതിയ പദ്ധതി.

ഫാഷന്‍ ഡിസൈനര്‍മാരെ ടാലന്റ് വിസയില്‍ ബ്രിട്ടനിലേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാരിന്റെ അടുത്ത നീക്കം.

Comments

comments

Categories: FK News, Slider, World
Tags: UK, Visa