പങ്കാളിത്തങ്ങളിലൂടെ ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഐകിയ

പങ്കാളിത്തങ്ങളിലൂടെ ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഐകിയ

ഹൈദരാബാദ്: ഇന്ത്യന്‍ വിപണിക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ആഗോള പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ സ്വീഡിഷ് ഹോം ഫര്‍ണിഷിംഗ് കമ്പനിയായ ഐകിയ. അടുത്ത മാസത്തോടെ ഇന്ത്യയില്‍ ആദ്യ സ്‌റ്റോര്‍ തുറക്കാന്‍ പദ്ധതിയിടുന്ന കമ്പനി അഡിഡാസ്, ലെഗോ ഗ്രൂപ്പ് തുടങ്ങിയ ബ്രാന്‍ഡുകളുമായാണ്പങ്കാളിത്തത്തിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ വിപണിക്കായി പുതിയ ഡിസൈനുകളും ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കാന്‍ പങ്കാളിത്തം വഴി സാധിക്കുമെന്നാണ് ഐകിയ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വിജയമുറപ്പാക്കാന്‍ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ അവതരിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ലിവിംഗ് സ്‌പേസും സ്‌പോര്‍ട്‌സും തമ്മിലുള്ള ബന്ധത്തിന്റെ സാധ്യതകള്‍ തേടാന്‍ അഡിഡാസുമായുള്ള പങ്കാളിത്തത്തില്‍ ഐകിയ ശ്രമിക്കും. ആരോഗ്യകരമായ ശീലങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് എങ്ങനെ ഇരു കമ്പനികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിലയിരുത്തും.

അടുത്ത മാസത്തോടെ ഇന്ത്യയില്‍ ആദ്യ സ്‌റ്റോര്‍ തുറക്കാന്‍ പദ്ധതിയിടുന്ന കമ്പനി അഡിഡാസ്, ലെഗോ ഗ്രൂപ്പ് തുടങ്ങിയ ബ്രാന്‍ഡുകളുമായാണ്പങ്കാളിത്തത്തിലേര്‍പ്പെടുന്നത്.

കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന ലഗോ ഗ്രൂപ്പുമായാണ് കമ്പനിയുടെ മറ്റൊരു പ്രധാന പങ്കാളിത്തം. കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരം വര്‍ധിപ്പിച്ച് സന്തോഷം നിറഞ്ഞ ഇടമാക്കി വീടുകളെ മാറ്റാനാണ് ലെഗോയുമായുള്ള പങ്കാളിത്തം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. 3ജി പ്രിന്റഡ് മെഡിക്കല്‍ വെയറബിള്‍ കമ്പനിയായ യുഎന്‍വൈക്യു, ഇ- സ്‌പോര്‍ട് കമ്പനിയായ ഏരിയ അക്കാദമി എന്നിവയുമായും ഐകിയ സഹകരിക്കും. ഹൈദരാബാദില്‍ 4,00,000 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റോര്‍ ആരംഭിക്കാനാണ് ഐകിയ പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Business & Economy