സ്വിറ്റ്‌സര്‍ലന്റില്‍ കള്ളനോട്ട് പിടികൂടല്‍ കുറഞ്ഞു 

സ്വിറ്റ്‌സര്‍ലന്റില്‍ കള്ളനോട്ട് പിടികൂടല്‍ കുറഞ്ഞു 

 

ന്യൂഡെല്‍ഹി: സ്വിറ്റ്‌സര്‍ലന്റില്‍ വ്യാജ ഇന്ത്യന്‍ കറസികള്‍ പിടികൂടുന്നത് കുറഞ്ഞതായി റിപ്പോര്‍ട്ട്. 2017 ല്‍ കള്ളപ്പണം വെളുപ്പിക്കുന്നത് കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇത് കുറവാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സ്വിസ് ഫെഡറല്‍ ഓഫീസ് ഓഫ് പൊലീസ്(ഫെഡ്‌പോള്‍) 2017 ല്‍ പിടികൂടിയത് രണ്ട് 100 ന്റെ നോട്ടും, ഒരു 500 ന്റെ കള്ളനോട്ടുമാണ് പിടികൂടിയത്. യുഎസ് ഡോളറും യൂറോയും കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്റില്‍ പിടികൂടുന്ന മൂന്നാമത്തെ വിദേശപ്പണം ഇന്ത്യന്‍ കറന്‍സിയാണ്.

കള്ളപ്പണം വെളിപ്പിക്കുന്നത് തടയാനായി ഭാരതസര്‍ക്കാര്‍ ആയിരത്തിന്റെയും 500ന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. 2016 ല്‍ ഇതിന്റെ വ്യാജ നോട്ടുകള്‍ സ്വിറ്റ്‌സര്‍ലന്റില്‍ വ്യാപകമായി പിടികൂടിയിരുന്നു. എന്നാല്‍ പുതുതായി ഇറങ്ങിയ 2000 രൂപ നോട്ടിന്റെ കള്ളനോട്ട് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വിറ്റ്‌സര്‍ലന്റ് പൊലീസ് വ്യക്തമാക്കുന്നു.

2016 ല്‍ 1,437 എണ്ണം ആയിരം രൂപ കള്ളനോട്ട് പിടികൂടിയതായി പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

 

Comments

comments

Categories: FK News