പ്രാഥമിക ഓഹരി വിപണി പ്രവേശനത്തിന് പദ്ധതിയിട്ട് ഡോഡ്‌ല ഡയറി

പ്രാഥമിക ഓഹരി വിപണി പ്രവേശനത്തിന് പദ്ധതിയിട്ട് ഡോഡ്‌ല ഡയറി

മുംബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡയറി കമ്പനിയായ ഡോഡ്‌ല ഡയറി 500 കോടി രൂപയുടെ ഐപിഒയുമായി പ്രാഥമിക ഓഹരി വിപണി പ്രവേശത്തിന് പദ്ധതിയിടുന്നു. 3,000 കോടി രൂപ മൂല്യമുള്ള ഡോഡ്‌ല എഡല്‍വെയ്‌സ്, ഐസിഐസിഐ സെക്യൂരിറ്റീസ് തുടങ്ങിയ നിക്ഷേപ ബാങ്കുകളെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാന്‍ ചുമതലപ്പെടുത്തിയെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

1998 ല്‍ സുനില്‍ റെഡ്ഡി സ്ഥാപിച്ച ഡോഡ്‌ല ഡയറി പ്രതിദിനം 11 ലക്ഷം ലിറ്റര്‍ പാലും ആറ് ടണ്‍ പാലുല്‍പ്പന്നങ്ങളുമാണ് വില്‍ക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം 1,413 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ആഗോള വിപണികളിലെ അവസരങ്ങള്‍ ചൂഷണം ചെയ്യാനും ലക്ഷ്യം വയ്ക്കുന്നു.

നാല് സംസ്ഥാനങ്ങളിലായാണ് ഡോഡ്‌ല തങ്ങളുടെ പാല്‍ സംഭരണ, സംസ്‌കരണ, പാക്കേജിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്‍പത് സംസ്ഥാനങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. നിലവില്‍ തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി 11 പാല്‍ സംസ്‌കരണ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: Business & Economy