25 വര്‍ഷത്തിനിടെ അന്റാര്‍ട്ടിക്കയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് ട്രില്യന്‍ മഞ്ഞുകട്ടികള്‍

25 വര്‍ഷത്തിനിടെ അന്റാര്‍ട്ടിക്കയ്ക്ക് നഷ്ടപ്പെട്ടത് മൂന്ന് ട്രില്യന്‍ മഞ്ഞുകട്ടികള്‍

ലണ്ടന്‍: അന്റാര്‍ട്ടിക്ക പ്രദേശത്തെ മഞ്ഞുകട്ടികള്‍ അതിശയിപ്പിക്കുന്ന നിരക്കിലാണ് ഉരുകുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള നഗരങ്ങള്‍ക്ക് അപകടകരമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നതെന്നും പുതിയ പഠനം വ്യക്തമാക്കുന്നു. മഞ്ഞ് ഉരുകുന്നതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ 2012-നു ശേഷം പ്രതിവര്‍ഷം സമുദ്രത്തിലെ ജലനിരപ്പില്‍ 0.6 മില്ലിമീറ്ററിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പഠന റിപ്പോര്‍ട്ട് നേച്ചര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു.

അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും 200 ദശലക്ഷം മഞ്ഞ് ഉരുകുന്നു. ഇവ കൂടുതലും അന്റാര്‍ട്ടിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്താണു സംഭവിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉരുകുന്ന മഞ്ഞു പാളികളുടെ തോത് മൂന്ന് മടങ്ങായി വര്‍ധിച്ചു. മഞ്ഞ് ഉരുകിയതിനെ തുടര്‍ന്നു ആഗോളതലത്തില്‍ സമുദ്രനിരപ്പ് എട്ട് മില്ലിമീറ്റര്‍ വരെ ഉയരാന്‍ കാരണമായി. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പ് 15 സെന്റിമീറ്ററായി ഉയരും. ലോക രാഷ്ട്രങ്ങള്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്നതു വലിയ ഭവിഷ്യത്തുകളായിരിക്കുമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. യുകെ, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണു പഠനം നടത്തിയത്. 44 അന്താരാഷ്ട്ര സംഘടനകളില്‍നിന്നായി 84 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ടതായിരുന്നു പഠന സംഘം. സാറ്റ്‌ലൈറ്റ് സര്‍വേയില്‍നിന്നും ശേഖരിച്ച ഡാറ്റ ഉപയോഗിച്ചായിരുന്നു പ്രധാനമായും പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

Comments

comments

Categories: FK Special, Slider