ജെറ്റ് എയര്‍വേസില്‍ ഇനി ഒരു ലഗേജ് മാത്രം കൊണ്ടു പോകാം

ജെറ്റ് എയര്‍വേസില്‍ ഇനി ഒരു ലഗേജ് മാത്രം കൊണ്ടു പോകാം

ജെറ്റ് എയര്‍വേ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ഒരു ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ജൂലായ് 15 ന് ശേഷമാണ് പുതിയ നിയമം നിലവില്‍ വരിക. ചെക്ക്ഇന്‍ ബാഗ്ഗേജ് പോളിസിയില്‍ യാത്രയ്ക്ക് പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍ലൈന്‍സ് പരിഷ്‌ക്കരിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച നിയമപ്രകാരം ഒരു എക്കണോമിക് ക്ലാസ് യാത്രക്കാരന്‍ 15 കിലോഗ്രാം അല്ലെങ്കില്‍ അതില്‍ കുറവ് തൂക്കമുള്ള ഒരു ബാഗ് മാത്രമേ കൊണ്ടു പോകാവൂ. അതേസമയം, ഒരു പ്രീമിയര്‍ ക്ലാസ് യാത്രക്കാരന് രണ്ട് ചെക്ക്ബാഗുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ അനുവാദമുണ്ട്.
ചെക്ക്ഇന്‍ ബാഗുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയാണ് എയര്‍ലൈന്‍. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന ജെറ്റ് പ്ലാറ്റിനം കാര്‍ഡ് അംഗങ്ങള്‍ക്ക് 15 കിലോഗ്രാമുള്ള രണ്ടു ബാഗുകള്‍ കൊണ്ടുപോകാന്‍ കഴിയും. 15 കിലോഗ്രാം രണ്ടിലധികം ബാഗുകളിലാണെങ്കില്‍ എങ്ങനെയെന്നത് സംബന്ധിച്ച് എയര്‍ലൈന്‍ നിയമങ്ങളില്‍് വ്യക്തതയില്ല. നിലവില്‍, അധിക ഭാരം മാത്രമേ ഫീസ് ആകര്‍ഷിക്കുകയുള്ളൂ. ജൂണ്‍ 15 മുതല്‍ ജെറ്റ് എയര്‍വേസ് സിംഗിള്‍ ബാഗ് എന്ന രീതിയിലേക്ക് മാറും. എന്നാല്‍ ജൂണ്‍ 14 ന് മുമ്പ് ബുക്കിംഗ് ചെയ്ത് ജൂലായ് 15 ന് മുമ്പായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ജെറ്റ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy, Slider
Tags: Jet Airways