നാണ്യപെരുപ്പം ഉയര്‍ന്ന നിരക്കില്‍

നാണ്യപെരുപ്പം ഉയര്‍ന്ന നിരക്കില്‍

ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ നിരക്ക് വര്‍ദ്ധിച്ച് 14 മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഇന്ധനവില വര്‍ധനയാണ് പ്രധാന കാരണമായി കണക്കാക്കുന്നത്. ഏപ്രിലില്‍ 3.18 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം. 2017 മേയില്‍ 2.26 ശതമാനവും. ഇന്ധന വിലക്കയറ്റം മേയില്‍ 11.22 ശതമാനമായി കുതിച്ചുകയറി. ഏപ്രിലില്‍ ഇത് 7.85 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയിലും കയറ്റം രേഖപ്പെടുത്തി. മേയില്‍ ഇത് 1.60 ശതമാനത്തിലെത്തി. പച്ചക്കറി വിലക്കയറ്റം 2.51%. പഴവര്‍ഗങ്ങള്‍ 15.40 ശതമാനത്തിലും ധാന്യങ്ങള്‍ 21.13 ശതമാനത്തിലുമെത്തി. 2017 മാര്‍ച്ചില്‍ നാണ്യപ്പെരുപ്പം 5.11 ശതമാനത്തിലെത്തിയിരുന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ നാണ്യപ്പെരുപ്പം ഇനിയും ഉയരുമെന്ന് അസോച്ചം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Comments

comments

Categories: Business & Economy, Slider
Tags: inflation, money