ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചാ നിരക്ക് 18 ശതമാനമായി ഉയര്‍ന്നു

ഇന്ത്യയിലെ സമ്പന്നരുടെ വളര്‍ച്ചാ നിരക്ക് 18 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് സമ്പന്നര്‍ വളരെ വേഗത്തില്‍ കൂടുതല്‍ സമ്പന്നരാകുന്നതായി കണക്കുകള്‍. ഈ വര്‍ഷത്തെ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ബിസിജി) ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 1 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 2016 നും 2017 നും ഇടയില്‍ 18 ശതമാനമാണ്.

ഏകദേശം 1 ബില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള ഏതാണ്ട് 50 പേരാണ് രാജ്യത്തുള്ളത്. 2017 അവസാനത്തോടെ ഇന്ത്യയുടെ സമ്പത്തില്‍ 16 ശതമാനം പങ്കാളിത്തം ഇവരുടേതായി മാറും. ആഗോളതലത്തിലുള്ള കോടീശ്വരന്‍മാരുടേതിനേക്കാള്‍ വളരെ കൂടുതലാണ്് ഇവരുടെ ഓഹരി. 100 ദശലക്ഷം ഡോളര്‍- 1 ബില്ല്യണ്‍ ഡോളര്‍ സമ്പത്തുള്ളവരുടെ സാമ്പത്തിക വളര്‍ച്ച 17 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം ഉയര്‍ച്ച കാണിക്കുന്നു. 2022 ല്‍ ഏകദേശം 5 ട്രില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2017 ല്‍ ഏകദേശം 3 ട്രില്യണ്‍ ഡോളറാണ് വ്യക്തിഗത സമ്പത്ത്. ഇത് ആഗോളതലത്തില്‍ സാമ്പത്തിക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഓഹരിവിപണിക്കും നിക്ഷേപ ഫണ്ടുകള്‍ക്കുമുള്ള വിഹിതം 2013 ല്‍ 17 ശതമാനമായിരുന്നത് 2017 ല്‍ 22 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ 2013 ല്‍ നാണയങ്ങളുടെയും നിക്ഷേപങ്ങളുടെയും വിഹിതം 42 ശതമാനമായിരുന്നത് 2017 ല്‍ 39 ശതമാനമായി കുറഞ്ഞു.

Comments

comments

Categories: FK Special, Slider
Tags: Billionaires