മലയാളികളുടെ ചില്ലറിനെ ഏറ്റെടുത്ത് ട്രൂകോളര്‍

മലയാളികളുടെ ചില്ലറിനെ ഏറ്റെടുത്ത് ട്രൂകോളര്‍

മലയാളികളുടെ സ്റ്റാര്‍ട്ടപ്പായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ ‘ചില്ലറിനെ’ ട്രൂകോളര്‍ ഏറ്റെടുത്തു. ബാങ്കിങ് ഇടപാടുകള്‍ക്കായി തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷനാണിത്. ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ട്രൂകോളര്‍ കൊണ്ടുവന്ന ട്രൂകോളര്‍ പേ ഹിറ്റായതോടെയാണ് ചില്ലറിനെകൂടി ഉള്‍പ്പെടുത്തി സംരംഭം വീപുലീകരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ചില്ലറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ട്രൂകോളറിന്റെ ഭാഗമാകും. 2014 ല്‍ തുടക്കമിട്ട സംരഭത്തില്‍ 35 ലക്ഷം പേര്‍ ഉപയോക്താക്കളായുണ്ട്.

ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ മൊബൈലിലൂടെ ബാങ്കിങ് നടത്താനുള്ള വഴിയാണ് പുതിയ കമ്പനി വഴി തുറന്നു കിട്ടുന്നതെന്ന് കമ്പനി അറിയിച്ചു. മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി പണമിടപാട് നടത്താനാകുമെന്നും അവര്‍ അവകാശപ്പെട്ടു. ഇന്നലെ നടന്ന ചടങ്ങില്‍ കമ്പനി ഏറ്റെടുത്തതായി അറിയിച്ചു. ട്രൂകോളര്‍ മേധാവികളായ നാമി സറിംഗലാം, അലന്‍ മാമെദി എന്നിവര്‍ ചടങ്ങിലെത്തിയിരുന്നു. മലയാളികളായ അനൂപ് ശങ്കര്‍, മുഹമ്മദ് ഗാലി, ലിഷോയ് ഭാസ്‌ക്കരന്‍, സോണി ജോയ് എന്നിവരാണ് ചില്ലറിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍. ചില്ലറിന്റെ സിഇഓ ആയ സോണി ജോയ് ട്രൂകോളര്‍ പേ യുടെ വൈസ് പ്രസിഡന്റാകും.

Comments

comments

Categories: Entrepreneurship