പലിശയില്ലാത്ത വായ്പയ്ക്ക് നികുതി നല്‍കണമെന്ന് ട്രൈബ്യൂണല്‍

പലിശയില്ലാത്ത വായ്പയ്ക്ക് നികുതി നല്‍കണമെന്ന് ട്രൈബ്യൂണല്‍

മുംബൈ: കമ്പനിയില്‍ നിന്ന് പലിശയില്ലാതെ നല്‍കുന്ന വായ്പയ്ക്ക് ജീവനക്കാര്‍ നികുതി നല്‍കണമെന്ന് ഇന്‍കം ടാക്‌സ് അപ്‌ലറ്റ് ട്രൈബ്യൂണല്‍. തീജ് ഇംപക്‌സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നേഹ സറഫ് സമര്‍പ്പിച്ച പരാതിയിലാണു വിധി. തൊഴില്‍ ദാതാവില്‍നിന്നു ലഭിച്ച പലിശ രഹിത വായ്പയ്ക്കു നികുതി നല്‍കാന്‍ കഴിയില്ലെന്നു കാണിച്ചാണ് ജീവനക്കാരി ഇന്‍കംടാക്‌സ് അപ്പീല്‍സ് വിഭാഗം കമ്മിഷണറെ സമീപിച്ചത്. ഇത്തരം ആനുകൂല്യങ്ങള്‍ക്കു നികുതി പിടിക്കാമെന്ന പറഞ്ഞു കമ്മിഷണര്‍ അപ്പീല്‍ തള്ളുകയും പരാതിയുമായി ട്രൈബ്യൂണലിനെ സമീപിക്കുകയും ആയിരുന്നു. എന്നാല്‍, കമ്മിഷണറുടെ തീരുമാനം ട്രൈബ്യൂണലും ശരിവയ്ക്കുകയായിരുന്നു.

ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ നികുതി ബാധ്യത കണക്കാക്കേണ്ടതെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ വര്‍ഷം എസ്ബിഐ സമാന വായ്പയ്ക്ക് ഈടാക്കിയ പലിശയില്‍നിന്ന് എത്ര കുറവാണോ തൊഴില്‍ ദാതാവ് ഈടാക്കിയ പലിശ, അത് ജീവനക്കാരുടെ വരുമാനമായി കണക്കാക്കുന്നതാണു രീതി. ചികില്‍സയ്ക്കുള്ള വായ്പയ്ക്കും 20,000 രൂപയില്‍ത്താഴെയുള്ള വായ്പയ്ക്കും നികുതി ബാധ്യതയില്ല.

Comments

comments

Categories: Business & Economy
Tags: Loan tax