തൊഴിലിടങ്ങളില്‍ സ്‌റ്റൈലാകാന്‍ ‘സ്‌റ്റൈല്‍നൂക്ക്’

തൊഴിലിടങ്ങളില്‍ സ്‌റ്റൈലാകാന്‍ ‘സ്‌റ്റൈല്‍നൂക്ക്’

ജോലിക്കാരായ സ്ത്രീകള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്ന ഓണ്‍ലെന്‍ സ്‌റ്റൈലിഷ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റൈല്‍നൂക്ക്. ജോലിയുടെ സ്വഭാവം കൂടി പരിഗണിച്ച് മികച്ച സ്റ്റൈലിഷ് ഉപദേഷ്ടാക്കളുടെ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇവിടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്

മള്‍ട്ടി നാഷണല്‍ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവര്‍ വസ്ത്രധാരണ രീതിയില്‍ പൊതുവേ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. അവരുടെ സ്ഥാപനത്തിന് കൂടി ഇണങ്ങുന്ന രീതിയിലുള്ള വസ്ത്രം തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. സ്ത്രീകള്‍ ജോലിക്കാരാകുന്ന തൊഴിലിടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ വസ്ത്രങ്ങളിലും സമൂലമായ മാറ്റമുണ്ട്. വസ്ത്രധാരണ രീതികളില്‍ കാര്യമില്ല എന്ന പൊതു ധാരണ ഇവിടങ്ങളില്‍ ഒട്ടുമിക്കപ്പോഴും വിലപ്പോകാറില്ല. സ്ത്രീകള്‍ക്ക് മികച്ച ഡ്രസിംഗ് അനുഭവം സാധ്യമാക്കുന്ന ഓണ്‍ലെന്‍ സ്‌റ്റൈലിഷ് സ്റ്റാര്‍ട്ടപ്പാണ് സ്റ്റൈല്‍നൂക്ക്. രണ്ടു വര്‍ഷം മുമ്പ് മുംബൈ ആസ്ഥാനമായി തുടക്കമിട്ട ഈ സംരംഭം ഇന്ന് ഫാഷന്‍ ടെക് മേഖലയില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ താരമായി മാറിയിരിക്കുകയാണ്.

കുന്ദല്‍ മാലിയ, ആരതി ഗുപ്ത എന്നീ വനിതകളാണ് സ്റ്റൈല്‍നൂക്ക് സംരംഭത്തിന്റെ അമരക്കാര്‍. 30 മുതല്‍ 50 ഓളം വിവിധ ബ്രാന്‍ഡഡ് കമ്പനികളുമായി പങ്കാളിത്തമുള്ള ഇവര്‍ നഗരങ്ങളിലുള്ള, ജോലിക്കാരായ സ്ത്രീകളുടെ വസ്ത്ര പ്ലാറ്റ്‌ഫോം മാത്രമാണ് അണിയിച്ചൊരുക്കുന്നത്.

സ്‌റ്റൈല്‍ പ്രൊഫൈല്‍ കണ്ടറിഞ്ഞ് വിപണനം

ഓഫീസിലെ ഉന്നതതല മീറ്റിംഗുകളില്‍ പങ്കെടുക്കാനും മറ്റുമായി മണിക്കൂറുകളോളം തനിക്കിണങ്ങുന്ന വസ്ത്രങ്ങള്‍ക്കായി സ്ത്രീകള്‍ സ്വന്തം ശേഖരം അരിച്ചുപെറുക്കാറുണ്ട്. ചിലര്‍ പുതിയവ തന്നെ വാങ്ങിക്കളയും. ശരിയായ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ ഈ വിഷയത്തില്‍ ഇല്ലാത്തതുകൊണ്ടു മാത്രമാണ് ഇങ്ങനെയുള്ള ആശയക്കുഴപ്പം. ചിലര്‍ ജോലി സ്ഥലങ്ങളില്‍ വസ്ത്രധാരണ രീതിയില്‍ മതിപ്പില്ലാത്തതുകൊണ്ടുതന്നെ പല കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്യും. ഇത്തരം ചിന്താഗതിക്കാരുടെ ഉറ്റതോഴിയാവുകയാണ് സ്‌റ്റൈല്‍നൂക്ക്. 2016ല്‍ തുടങ്ങിയ ഈ സംരംഭം ഉപഭോക്താക്കളുടെ ഫാഷന്‍ തെരഞ്ഞെടുപ്പുകള്‍ വളരെ ലളിതമാക്കുകയാണ്.

ഏതെങ്കിലും വസ്ത്രം എന്നതിനു പകരം, ശരീരത്തിനും ജോലിക്കും യോജിക്കുന്ന വസ്ത്രം എന്നതിനാണ് സ്റ്റൈല്‍നൂക്ക് മുന്‍തൂക്കം നല്‍കുന്നത്. ഇവിടെ വസ്ത്രത്തിന്റെ തെരഞ്ഞെടുപ്പിന് ചില രീതികളുണ്ട്. ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് സ്‌റ്റൈല്‍ നൂക്കിന്റെ സ്‌റ്റൈല്‍ പ്രൊഫൈല്‍ പൂരിപ്പിക്കണം. ഇത് ഉപഭോക്താവിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നതിനു വേണ്ടിയാണ്. ഏതു തരം വസ്ത്രങ്ങള്‍, ശരീരത്തിന്റെ ആകൃതി, സൈസ്, വസ്ത്രം വാങ്ങുന്നതിനായുള്ള ശരാശരി ബഡ്ജറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഉപഭോക്താവിന് അവരുടെ ഇഷ്ടങ്ങളും വൃക്തിഗത വിവരങ്ങളും ഇവിടെ നല്‍കാം. തുടര്‍ന്ന് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ചോളം വസ്ത്രങ്ങള്‍ ഉപഭോക്താവിന്റെ വീട്ടുപടിക്കെലെത്തും. ഇതില്‍ നിന്നും ആവശ്യമുള്ളത് സ്വീകരിച്ച് മറ്റുള്ളവ തിരികെ നല്‍കാം. ഷിപ്പിംഗ് പൂര്‍ണമായും സൗജന്യമാണെന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. സ്റ്റൈല്‍നൂക്കിന്റെ സേവനം സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലും ഒറ്റ തവണയായും ലഭ്യമാക്കിയിട്ടുണ്ട്.

യുഎസ് ആസ്ഥാനമായി ഫാഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റിച്ച്ഫിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ മാതൃകയിലാണ് സ്‌റ്റൈല്‍നൂക്കിന്റെ പ്രവര്‍ത്തനം. സ്റ്റിച്ച്ഫിക്‌സ് സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും അടങ്ങുന്ന പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സ്‌റ്റൈല്‍നൂക്ക് സ്ത്രീകള്‍ക്കുവേണ്ടി മാത്രമെന്നതാണ് വ്യത്യാസം. 25 മുതല്‍ 40 വയസു വരെയുള്ള നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കു വേണ്ടിയുള്ള വസ്ത്രങ്ങളാണ് ഇവര്‍ സജ്ജീകരിച്ചിരിക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ ഇ-കൊമേഴ്‌സ് രംഗത്ത് നേട്ടം

രണ്ടു വര്‍ഷത്തിനുള്ളില്‍ മുംബൈ, പൂനെ എന്നിവിടങ്ങളിലായി ശൃംഖല വ്യാപിപ്പിച്ച സ്റ്റൈല്‍നൂക്കിന് നിലവില്‍ 10,000ല്‍ പരം രജിസ്റ്റര്‍ ചെയ്ത പ്രൊഫൈലുകളുണ്ട്. ഇതിനു പുറമെ സ്റ്റൈല്‍ അഭ്യര്‍ത്ഥനകള്‍ വേറെയും. വിവിധ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ കൂടാതെ ബൊട്ടീക്കുകളുമായും ഇവര്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇ- കോമേഴ്‌സ് രംഗത്തെ വളരെ വര്‍ഷങ്ങളായുള്ള പരിചയസമ്പത്ത് കൈമുതലാക്കിയാണ് കുന്ദല്‍ മാലിയയും ആരതി ഗുപ്തയും ഈ സംരംഭം പടുത്തുയര്‍ത്തിയത്. ഇ-കൊമേഴ്‌സ്, ഉപഭോക്താക്കളുടെ സ്വഭാവരീതികള്‍, ഡാറ്റാ വിശകലനം, വിപണന തന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്ക് പരിചിത മേഖലകളായിരുന്നു. സ്ത്രീകള്‍ക്കായി ജോലിക്കിണങ്ങിയ, സ്ഥാപനങ്ങള്‍ക്കിണങ്ങിയ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഫാഷന്‍ മേഖലയില്‍ മികച്ച നേട്ടം കൈവരിക്കാനും അവര്‍ക്ക് കഴിഞ്ഞു. സംരംഭത്തിന്റെ തുടക്കത്തില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് സ്ത്രീകള്‍ ഏതെല്ലാം തരത്തില്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. എന്നാല്‍ ഒരു പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കുക എന്നതിനായിരുന്നില്ല മുന്‍തൂക്കം, മറിച്ച് ആയിരക്കണക്കിന് ബ്രാന്‍ഡുകളില്‍ നിന്നും ഇഷ്ടപ്പെട്ട ഒന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കാനായിരുന്നു പദ്ധതി- സംരംഭകര്‍ പറയുന്നു.

മികച്ച സ്റ്റൈല്‍ ഉപദേഷ്ടാക്കളുടെ സേവനം ലഭ്യമാക്കിയാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും പുറത്തിറങ്ങിയവരും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ മനസിലാക്കി സ്റ്റൈല്‍നൂക്ക് അയക്കുന്ന വസ്ത്രങ്ങളടങ്ങിയ ബോക്‌സിന് കുറഞ്ഞത് 5000 മുതല്‍ 10,000 രൂപ വരെ വില വരും

പുതിയ ഷോപ്പിംഗ് അനുഭവം

ഡാറ്റാ സയന്‍സും സ്‌റ്റൈലിഷ് കലകളും സമന്വയിപ്പിച്ച് ഉപഭോക്താക്കളുടെ പ്രൊഫൈല്‍ മനസിലാക്കിയാണ് സ്റ്റൈല്‍നൂക്ക് വസ്ത്രങ്ങള്‍ ലിസ്റ്റ് ചെയ്യുന്നത്. പുതിയൊരു ഷോപ്പിംഗ് അനുഭവം നല്‍കാനാണ് ഇവരുടെ ശ്രമം. ഒരു മികച്ച മാച്ച്‌മേക്കര്‍ എന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും സംരംഭകര്‍ പറയുന്നു. ഒരാളുടെ പ്രൊഫൈല്‍ നോക്കി അവര്‍ക്കും ജോലിക്കും ഒരുപോലെ ഇണങ്ങുന്ന വസ്ത്രം കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. ചിലപ്പോള്‍ ആളുകളുടെ ഇഷ്ടവസ്ത്രം ജോലിക്ക് ഇണങ്ങുന്നതാവണമെന്നില്ല. എന്നാല്‍ ഇത് മനസിലാക്കി നാം അവര്‍ക്കായി കണ്ടെത്തുന്നവ ഒറ്റനോട്ടത്തില്‍ ഇഷ്ടമായില്ലെന്നും വരും. എന്നാല്‍ അഞ്ചു സെലക്ഷനുകളാണ് നാം അവരുടെ വീടുകളിലെത്തിക്കുന്നത്. ധരിച്ചുനോക്കി ഇഷ്മാകാത്തവ തിരികെ തരാനുള്ള സൗകര്യം മിക്ക ഉപഭോക്താക്കളെയും ഞങ്ങളിലേക്ക് എത്തിക്കുന്നുണ്ട് – ആരതി പറയുന്നു.

മികച്ച സ്റ്റൈല്‍ ഉപദേഷ്ടാക്കളുടെ സേവനം ലഭ്യമാക്കിയാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നും പുറത്തിറങ്ങിയവരും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ മനസിലാക്കി സ്റ്റൈല്‍നൂക്ക് അയക്കുന്ന വസ്ത്രങ്ങളടങ്ങിയ ബോക്‌സിന് കുറഞ്ഞത് 5000 മുതല്‍ 10,000 രൂപ വരെ വില വരും. സാധാരണഗതിയില്‍ അഞ്ചു വസ്ത്രങ്ങളില്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും സ്വീകരിച്ചശേഷം ബാക്കി തിരിക തരികയാണ് പതിവെന്നും ആരതി പറയുന്നു. കോര്‍പ്പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പ് ജോലിക്കാര്‍, ഫ്രീലാന്‍സ് ജോലിക്കാര്‍ എന്നിവരാണ് ഉപഭോക്താക്കളിലേറെയും. ഇവരില്‍ മുപ്പത് ശതമാനം ആളുകള്‍ സ്റ്റൈല്‍നൂക്കിന്റെ സ്ഥിരം ഉപഭോക്താക്കളാണ്. നിലവില്‍ ഒരു കോടി രൂപയുടെ നിക്ഷേപം നേടിയ കമ്പനി അടുത്തുതന്നെ മൂന്നു കോടിയിലേക്ക് തുക ഉയര്‍ത്തുമെന്നാണ് സൂചന.

 

Comments

comments

Categories: FK Special, Slider
Tags: stylenook