ഓമന മൃഗങ്ങള്‍ക്കായ് ചില സ്റ്റാര്‍ട്ടപ്പുകള്‍

ഓമന മൃഗങ്ങള്‍ക്കായ് ചില സ്റ്റാര്‍ട്ടപ്പുകള്‍

വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം മുതല്‍ യാത്ര വരെ ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയില്‍ അനുദിനം പെരുകുന്നത്. ഇന്ത്യയിലെ മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം

ഇന്ത്യയില്‍ ദ്രുതഗതിയില്‍ വളരുന്ന മേഖലകളിലൊന്നാണ് വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ശൃംഖല. വളര്‍ത്തു മൃഗങ്ങളുടെ പരിചരണം, പോഷാകസമ്പുഷ്ടമായ ഭക്ഷണം, മോടിപിടിപ്പിക്കല്‍, പരിശീലനങ്ങള്‍ തുടങ്ങിയ അനുബന്ധ സേവനങ്ങളില്‍ ഇന്ത്യയില്‍ വന്‍പിച്ച വളര്‍ച്ചയാണ് വര്‍ഷംതോറും രേഖപ്പെടുത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നും പെറ്റ് ഫുഡ് കയറ്റുമതി ഗണ്യമായ തോതില്‍ കൂടുമെന്ന് ഐഐപിറ്റിഎഫ് (ഇന്ത്യ ഇന്റര്‍നാഷണല്‍ പെറ്റ് ട്രേഡ് ഫെയര്‍) സൂചിപ്പിക്കുന്നുണ്ട്. നഗരങ്ങളില്‍ കൂടുതല്‍ വീടുകളിലേക്ക് വളര്‍ത്തുമൃഗങ്ങള്‍ എത്തിത്തുടങ്ങുന്നു എന്നു മാത്രമല്ല, അവരുടെ സംരക്ഷണത്തിലും പരിപാലനത്തിലുമെല്ലാം അതീവശ്രദ്ധ ചെലുത്തുന്ന തലമുറയാണ് ഇനി വരാന്‍ പോകുന്നത്.

പെറ്റ് ഫുഡ് വിപണിയുടെ കണക്കുകള്‍ അനുസരിച്ച് 2019 ഓടെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണ, ഭക്ഷ്യ മേഖല 270 മില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്നാണ് അനുമാനം. വിപണിയിലെ ഈ കുതിപ്പ് കണ്ടിട്ടുതന്നെയാവാം മേഖലയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളും കൂണുപോലെ മുളച്ചു പൊന്തുന്നുണ്ട്. ഇവയില്‍ കൂടുതലും നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ചില സ്റ്റാര്‍ട്ടപ്പുകളെ ഇവിടെ പരിചയപ്പെടാം.

ടെയില്‍സ്‌ലൈഫ്

മൂന്നു വര്‍ഷം മുമ്പ് ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ടെയില്‍സ്‌ലൈഫ്. വളര്‍ത്തുമൃഗങ്ങളെ ഉടമസ്ഥന്റെ ഇഷ്ടപ്രകാരം മോടിപിടിപ്പിക്കാന്‍ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. നായ, പൂച്ച എന്നിവയുടെ രോമം വെട്ടി വൃത്തിയാക്കാനും ഏറ്റവും പുതിയ ഫാഷനില്‍ ഒരുക്കാനും ഇവര്‍ സഹായിക്കും. ഇതിനൊപ്പം തന്നെ വളര്‍ത്തുമൃഗങ്ങളുമായി പുറത്തു പോകാനുള്ള മികച്ച സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാനും അവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കാനുമുള്ള സൗകര്യം ഇവിടെയുണ്ട്.

ഹോം4പെറ്റ്

വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹോം4പെറ്റ്. രണ്ടു വര്‍ഷം മുമ്പ് രാജീവ് തല്‍വാര്‍, അവതാര്‍ സിംഗ് വിര്‍ക്, വിനോദ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, കിടക്ക എന്നിവയ്ക്കു പുറമെ പെറ്റ് ലാബ്, താമസസൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി വിദഗ്ധ പരിശീലകരുടെ സേവനത്തോടൊപ്പം പെറ്റ് ഇന്‍ഷുറന്‍സ് നല്‍കുന്നതിനും ഇവര്‍ മുന്‍കൈയെടുക്കുന്നു. വളര്‍ത്തുമൃഗങ്ങളുടെ ഡാറ്റാ സൂക്ഷിച്ചുകൊണ്ട് അവയ്ക്കാവശ്യമായ വാക്‌സിനേഷന്‍ ട്രാക്കിംഗ് സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹോം4പെറ്റ്. വളര്‍ത്തുമൃഗങ്ങളെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി വിദഗ്ധ പരിശീലകരുടെ സേവനത്തോടൊപ്പം പെറ്റ് ഇന്‍ഷുറന്‍സ് നല്‍കുന്നതിനും ഇവര്‍ മുന്‍കൈയെടുക്കുന്നു

പെറ്റ്‌സൂത്ര

വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പാണ് പെറ്റ്‌സൂത്ര. 95 ലക്ഷം രൂപ പ്രാഥമിക നിക്ഷേപത്തില്‍ അമോല്‍ ശര്‍മ, അക്ഷയ് കനിത്കര്‍ എന്നിവര്‍ ചേര്‍ന്ന് ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ഈ സംരംഭത്തില്‍ വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കാനുള്ള സൗകര്യവുമുണ്ട്. പെറ്റ്‌സൂത്ര മൊബീല്‍ ആപ്ലിക്കേഷനിലൂടെ വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ കഥകളും അറിവുകളും മറ്റുളളവരുമായി തുറന്നു സംവദിക്കാനുള്ള പ്ലാറ്റ്‌ഫോമും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഡോഗ്‌സ്‌പോട്ട്

ഗുരുഗ്രാം ആസ്ഥാനമായി 2007ല്‍ തുടങ്ങിയ സംരംഭമാണ് ഡോഗ്‌സ്‌പോട്ട്. റാണ അത്തേയ തുടക്കമിട്ട ഈ സംരംഭത്തിലൂടെ 2015 വരെ 7,00,000 ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടതായി അധികൃതര്‍ അവകാശപ്പെടുന്നു. നിരവധി വ്യവസായ പ്രമുഖരുടെ പിന്തുണയോടുകൂടി തുടങ്ങിയ കമ്പനി 2011ല്‍ ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് പ്രവേശിച്ചു. വളര്‍ത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും എക്‌സിബിഷനുകളും ഇവര്‍ സംഘടിപ്പിച്ചു വരുന്നു.

ഡെല്‍ഹി ആസ്ഥാനമായി രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ കോളര്‍ഫോക് സ്റ്റാര്‍ട്ടപ്പ് വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളെ ഒഴിവുകാലം ചെലവഴിക്കാന്‍ സഹായിക്കുന്നു. യാത്രയില്‍ പ്രമുഖ നഗരങ്ങളിലെ തെരഞ്ഞെടുത്ത റിസോര്‍ട്ടുകളിലാണ് താമസം ഒരുക്കുന്നത്. റിസോര്‍ട്ടുകള്‍ക്കു പുറമെ ഹോംസ്‌റ്റേ സൗകര്യവും ഇവര്‍ നല്‍കുന്നുണ്ട്

കോളര്‍ഫോക്

ഡെല്‍ഹി ആസ്ഥാനമായി രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ഈ സംരംഭം വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഉപഭോക്താക്കളെ ഒഴിവുകാലം ചെലവഴിക്കാന്‍ സഹായിക്കുന്നു. യാത്രയില്‍ പ്രമുഖ നഗരങ്ങളിലെ തെരഞ്ഞെടുത്ത റിസോര്‍ട്ടുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം താമസിക്കാനുള്ള സൗകര്യങ്ങള്‍ ഇവര്‍ ഏര്‍പ്പെടുത്തുന്നുണ്ട്. രുക്മിണി വൈഷ് സ്ഥാപിച്ച ഈ സംരംഭം തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം രൂപയുടെ ഓര്‍ഡറുകള്‍ നേടിയിരുന്നതായാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ടുകള്‍ക്കു പുറമെ ഹോംസ്‌റ്റേ സൗകര്യവും കോളര്‍ഫോക് വളര്‍ത്തുമൃഗങ്ങള്‍ക്കായി സജ്ജമാക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider