പതഞ്ജലി ഫുഡ് പാര്‍ക്ക്: ഭൂമിയേറ്റെടുക്കലിന് കേന്ദ്രം 15 ദിവസം അധികം നല്‍കി

പതഞ്ജലി ഫുഡ് പാര്‍ക്ക്: ഭൂമിയേറ്റെടുക്കലിന് കേന്ദ്രം 15 ദിവസം അധികം നല്‍കി

ന്യൂഡെല്‍ഹി: പതഞ്ജലിയുടെ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള ഭൂമിയേറ്റടുക്കലിന് കേന്ദ്ര സര്‍ക്കാര്‍ 15 ദിവസം അധികം സമയം അനുവദിച്ചു. ഭൂമിവിട്ടു നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഫുഡ് പാര്‍ക്ക് നിര്‍മാണം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് പതഞ്ജലി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ഇടപെടുകയും രാംദേവിന് മെഗാ ഫുഡ് പാര്‍ക്ക് നിര്‍മിക്കാനുള്ള ഭൂമി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

ഈ മാസം അവസാനത്തോടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പതഞ്ജലി ഗ്രൂപ്പിന് കേന്ദ്രം നിര്‍ദേശം നല്‍കി. ജൂണ്‍ 15 വരെയായിരുന്നു സമയം. സമയം നാളെ തീരാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. പതഞ്ജലി ഗ്രൂപ്പ് ഭൂമിയേറ്റെടുക്കാനുള്ള നടപടികളെല്ലാം ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ മാസം 30 വരെ സമയം നീട്ടി നല്‍കുകയായിരുന്നുവെന്ന് ഭക്ഷ്യവകുപ്പ് സെക്രട്ടറി ജെ പി മീന പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ യമുന അതിവേഗപാതയോട് ചേര്‍ന്ന് 6000 കോടി രൂപ മുതല്‍മുടക്കില്‍ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മിക്കാനാണ് പതഞ്ജലിയുടെ പദ്ധതി. 425 ഏക്കറിലാണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്.

 

 

 

 

 

Comments

comments

Categories: FK News

Related Articles