ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് ടെസ്റ്റ് ഏറെ പ്രതീക്ഷിച്ചിരുന്നത്; ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കും: മോദി

ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് ടെസ്റ്റ് ഏറെ പ്രതീക്ഷിച്ചിരുന്നത്; ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കും: മോദി

ന്യൂഡെല്‍ഹി: ഇന്ത്യ-അഫ്ഗാന്‍ ക്രിക്കറ്റ് മത്സരം താന്‍ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ മുഹൂര്‍ത്തമാണിത്. മത്സരത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് അദ്ദേഹം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റമാണ് ഇന്ന് ബെംഗലൂരുവില്‍ നടക്കുന്നത്. അരങ്ങേറ്റ മത്സരം തന്നെ ഇന്ത്യയുമായി ആയതില്‍ സന്തോഷിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഇരു ടീമുകളെയും ആശംസിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന അഫ്ഗാനിസ്ഥാന്റെ മത്സരം കാണാനായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബെംഗലൂരുവില്‍ എത്തിയിട്ടുണ്ട്.

മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ത്യന്‍ കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് അഫ്ഗന്‍ കളിക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വിരാട് കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞമാസം പൂര്‍ത്തിയായ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുദിബൂര്‍ റഹ്മാന്‍ എന്നിവരടക്കം മികച്ച താരങ്ങള്‍ അഫ്ഗാന്‍ ടീമിലുണ്ട്.

 

Comments

comments

Categories: FK News, Sports