ലോകകപ്പ് ഫുട്‌ബോള്‍ ആവേശവുമായി മൈവോഡഫോണ്‍ ആപ്പ്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശവുമായി മൈവോഡഫോണ്‍ ആപ്പ്

ലളിതമായ മല്‍സരത്തിലൂടെ വരിക്കാര്‍ക്ക് ഐപാഡ് മിനി സ്വന്തമാക്കാനുള്ള അവസരമാണ് വോഡഫോണ്‍ ഒരുക്കുന്നത്

മുംബൈ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിരയിളക്കത്തിന്റെ ഭാഗമായി വോഡഫോണും. ലളിതമായ മല്‍സരത്തിലൂടെ വരിക്കാര്‍ക്ക് ഐപാഡ് മിനി സ്വന്തമാക്കാനുള്ള അവസരമാണ് വോഡഫോണ്‍ ഒരുക്കുന്നത്. മൈവോഡഫോണ്‍ ആപ്പ് മല്‍സരത്തിലൂടെ ഗോള്‍ പോയിന്റ് നേടുകയോ ഇടപാടു നടത്തുകയോ ചെയ്ത് വരിക്കാര്‍ക്ക് ഓരോ ദിവസവും ഐപാഡ് മിനി നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.

ഡിജിറ്റല്‍ തല്‍പരരായ വരിക്കാര്‍ക്ക് ഈ ഫിഫ സീസണില്‍ പ്രോല്‍സാഹനം നല്‍കുകയാണ് വോഡഫോണിന്റെ ലക്ഷ്യം. ജൂലൈ 15വരെ നീളുന്നതാണ് മല്‍സര കാലാവധി. ബമ്പര്‍ സമ്മാന വിജയിക്ക് ഒരു ലക്ഷം രൂപയുടെ ട്രാവല്‍ വൗച്ചര്‍ ലഭിക്കും.

പോസ്റ്റ്‌പെയ്ഡ്-പ്രീപെയ്ഡ് വരിക്കാര്‍ക്ക് വ്യക്തിഗത അനുഭവം ലഭ്യമാക്കുന്ന സഹജവും ഇഷ്ടാനുസൃതമാക്കിയതുമായ ഇന്റര്‍ഫേസാണ് മൈവോഡഫോണ്‍ ആപ്പ്. ഇത് വരിക്കാരുടെ സൗകര്യത്തിനനുസരിച്ച് വോഡഫോണ്‍ എക്കൗണ്ട് അവരുടെ വിരല്‍ത്തുമ്പില്‍ കൈകാര്യം ചെയ്യാനുള്ള അവസരം നല്‍കുന്നു.

മൈവോഡഫോണ്‍ ആപ്പില്‍ ഇന്‍-ബില്‍റ്റ് സ്മാര്‍ട്ട് അനലിറ്റിക്‌സ് ഉപയോഗിച്ച് നാവിഗേറ്റ്‌ചെയ്യാന്‍ എളുപ്പമാണ്. ഓരോ ഉപഭോക്താവിന് യഥാസമയം പാക്കേജ്/പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തല്‍സമയം വിശദമായ ധാരണ നല്‍കുന്നു. ഒന്നിലധികം എക്കൗണ്ടുകള്‍ നിയന്ത്രിക്കുക, ബില്‍ പേമെന്റ്, റീചാര്‍ജ് ട്രാക്ക്‌ചെയ്യുക, പുതിയ ഉല്‍പ്പന്നങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുക തുടങ്ങി നിരവധി സേവനങ്ങള്‍ മൈവോഡഫോണ്‍ ആപ്പ് നല്‍കുന്നു. മൈവോഡഫോണ്‍ ആപ്പിലൂടെ മുന്‍പത്തെ ഉപയോഗ രീതി അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് മികച്ച പായ്ക്കും പ്ലാന്‍ ഓപ്ഷനുകളും തെരഞ്ഞെടുക്കാന്‍ കഴിയും.

Comments

comments

Categories: Business & Economy