ഇന്ത്യന്‍ ടെക് സംരംഭകരുടെ ഹബ്ബായി ലണ്ടന്‍

ഇന്ത്യന്‍ ടെക് സംരംഭകരുടെ ഹബ്ബായി ലണ്ടന്‍

ലണ്ടന്‍: ഇന്ത്യന്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും സ്വപ്‌നസാക്ഷാത്കാരത്തിനുള്ള നഗരമാണ് ലണ്ടന്‍. ബാങ്കിംഗ് മേഖലയിലും വിനോദ, മാധ്യമ മേഖലയിലും, സാങ്കേതിക മേഖലയിലും ദ്രുതഗതിയിലുള്ള വികസനം കൊണ്ടുവരുന്ന നഗരമായതിനാല്‍ ഏവരെയും ലണ്ടന്‍ നഗരം ആകര്‍ഷിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരമാണ് ലണ്ടന്‍ എന്ന പുതിയ റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടെക് മേഖലയിലാണ് നിക്ഷേപകര്‍ കൂടുതലായും എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടനിലെ ഔദ്യോഗിക പ്രമോഷണല്‍ ഏജന്‍സിയായ ലണ്ടന്‍ ആന്‍ഡ് പാര്‍ട്‌ണേര്‍സ്(എല്‍ആന്‍ഡ് പി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ബ്രെക്‌സിറ്റിനു ശേഷം മറ്റ് യൂറോപ്യനഗരങ്ങളേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നും സംരഭക പദ്ധതികള്‍ ലണ്ടനിലെത്തിയിട്ടുണ്ടെന്ന് എല്‍ ആന്‍ഡ് പിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലണ്ടന്‍ ടെക് വീക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്നുള്ള എഫ്ഡിഐ വര്‍ധിച്ചുവന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബ്രെക്‌സിറ്റിന് ശേഷം യൂറോപ്പില്‍ നിന്നും പുറത്തുള്ള രാജ്യങ്ങളില്‍ നിന്നാണ് പകുതിയിലേറെയും നിക്ഷേപം എത്തുന്നത്. 2016 ജൂണിലെ ബ്രെക്‌സിറ്റിനു ശേഷം ഇതുവരെ നാല് ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന നിക്ഷേപങ്ങളാണ് ലണ്ടനിലെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ സ്റ്റാര്‍ട്ടപ്പ് വിസ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഈ കണ്ടെത്തലുകള്‍. സ്റ്റാര്‍ട്ടപ്പ് വിസ പ്രാബല്യത്തില്‍ വരുന്നതോടുകൂടി ബ്രിട്ടനിലേക്ക് കൂടുതല്‍ വ്യവസായ സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Comments

comments

Related Articles