ഇഗ്നോ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നൊവേഷന്‍ ക്ലബ്

ഇഗ്നോ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നൊവേഷന്‍ ക്ലബ്

പൂനെ: ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) പൂനെയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്നൊവേഷന്‍ ക്ലബ് തുറന്നു. ഇന്നൊവേറ്റര്‍മാരുടെ ശൃംഖല രൂപീകരിച്ചുകൊണ്ട് ഇന്നൊവേഷന്‍ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ‘ഇന്നൊവേഷന്‍ക്ലബ്@പൂനെ’ യൂണിവേഴ്‌സിറ്റിയുടെ സേനാപതി ബപത് റോഡിലുള്ള റീജണല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക.

ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളും അതിനു സഹായകമായ സമീപനങ്ങളും അടിസ്ഥാനതലത്തില്‍ നിന്ന് ആരംഭിക്കണമെന്നും സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവരെല്ലാം ക്ലബില്‍ അംഗങ്ങളാകുമെന്നും സീനിയര്‍ റീജണല്‍ ഡയറക്റ്റര്‍ മസൂദ് പര്‍വീസ് പറഞ്ഞു.

ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) സംവിധാനത്തിലൂടെ സര്‍ഗാത്മകതയെയും ഇന്നൊവേഷനെയും കുറിച്ച് അവബോധം സൃഷ്ടിക്കുക, അധ്യാപകരുടെയും ഒഡിഎല്‍ വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ അടിസ്ഥാനതല ഇന്നൊവേഷനുകളെ കണ്ടെത്തുക, ഇന്നൊവേറ്റര്‍മാരുടെ ശൃംഖല രൂപീകരിച്ചുകൊണ്ട് ഇന്നൊവേഷന്‍ സംസ്‌കാരം പ്രോല്‍സാഹിപ്പിക്കുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഗ്രൂപ്പ് തല ചര്‍ച്ചകള്‍, ഇന്നൊവേഷന്‍ ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിന്റെ ഭാഗമായി നടക്കും.

Comments

comments

Categories: Education