ഇന്‍ഫോസിസില്‍ സംഗീത സിങ് വിരമിക്കുന്ന ഒഴിവിലേക്ക് സുബ്രോ മാലിക്

ഇന്‍ഫോസിസില്‍ സംഗീത സിങ് വിരമിക്കുന്ന ഒഴിവിലേക്ക് സുബ്രോ മാലിക്

ബംഗളുരു: ഇന്‍ഫോസിസിന്റെ ശാസ്ത്ര സാങ്കേതിക ആരാഗ്യ രംഗത്തെ തലവനായി സുബ്രോ മാലികിനെ നിയമിക്കും. സംഗീത സിങ് വിരമിക്കുന്ന ഒഴിവിലേക്കാണ് സുബ്രോ മാലിക് നിയമിതനാകുന്നത്. ഇരുപത് വര്‍ഷത്തോളമായി ഇന്‍ഫോസിസിന്റെ ഭാഗമാണ് മാലിക്. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായും ഇന്‍ഫോസിസിന്റെ പ്രധാന കസ്റ്റമറായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ഇടപാടുകളുടെ തലവനുമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.

രണ്ട് വര്‍ഷത്തോളം ഇന്‍ഫോസിസില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സംഗീത സിങ്. രണ്ട് വര്‍ഷം മുമ്പ് വിപ്രോയില്‍ ശാസ്ത്ര സാങ്കേതിക ആരോഗ്യ രംഗത്തെ ചീഫ് എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിരുന്നു.

Comments

comments

Categories: Tech
Tags: Infosys