ലോകരാജ്യങ്ങളോട് കിട പിടിച്ച് ഇന്ത്യന്‍ വ്യവസായ മേഖല

ലോകരാജ്യങ്ങളോട് കിട പിടിച്ച് ഇന്ത്യന്‍ വ്യവസായ മേഖല

 

ചൈനയുടെ മലിനീകരണ നിയന്ത്രണ അജണ്ട മുതലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ ലോകത്തെ ഏറ്റവും മികച്ച പ്രകടന വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ലോകത്തെ 15 മികച്ച ഓഹരികളില്‍, എട്ടും ഏഷ്യന്‍ സമ്പദ് വ്യസ്ഥയില്‍ നിന്നുള്ളവയാണ്. ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിര്‍മ്മാതാക്കളില്‍ മുതല്‍ ഉപകരണ നിര്‍മാതാക്കള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഹെല്‍ത്ത് ലിമിറ്റഡ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്, ഫിനൊലക്‌സ് കേബിള്‍സ് എന്നീ കമ്പനികള്‍ ചൈനയുടെ മലിനീകരണ നിയന്ത്രണത്തില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്. വിദൂര ഗ്രാമങ്ങള്‍ പോലും വൈദ്യുതീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമവും ഇതില്‍ നിന്നാണെന്ന് ടാറ്റ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പോര്‍ട്ട്‌ഫോളിയോ മാനേജര്‍ ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിനായി വൈദ്യുതീകരണത്തിന് ഉപയോഗിക്കുന്ന കേബിളുകളുടെ ആവശ്യകതയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 100,000 സര്‍ക്യൂട്ട് കിലോമീറ്ററാണ് ഇന്റര്‍‌സ്റ്റേറ്റ് സംവിധാനത്തിലൂടെ ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. ഈ സാമ്പത്തിക വര്‍ഷം റോഡിനും റെയില്‍വേയ്ക്കുമായി 88 ബില്യന്‍ ഡോളര്‍ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy