ജനറല്‍ മോട്ടോര്‍സിന്റെ സിഎഫ്ഒയായി ഇന്ത്യക്കാരി

ജനറല്‍ മോട്ടോര്‍സിന്റെ സിഎഫ്ഒയായി ഇന്ത്യക്കാരി

വാഷിംങ്ടണ്‍: അമേരിക്കയിലെ വന്‍കിട വാഹനനിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് കമ്പനിയുടെ സിഎഫ്ഒയായി ഇന്ത്യക്കാരിയെ തെരഞ്ഞൈടുത്തു. ചെന്നൈ സ്വദേശിനിയായ ദിവ്യ സൂര്യദേവര എന്ന 39 വയസ്സുകാരിയാണ് ഇനി ജനറല്‍ മോട്ടോര്‍സിന്റെ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുക. സെപ്തംബര്‍ 1 ന് ചക്ക് സ്റ്റീവെന്‍സ് വിരമിക്കുന്ന ഒഴിവിലേക്കാണ് ദിവ്യ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ കോര്‍പ്പറേറ്റ് ഫിനാന്‍സിന്റെ പ്രസിഡന്റാണ് ദിവ്യ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ജനറല്‍ മോട്ടോര്‍സിന് ഒപ്പമുണ്ട്. പ്രമുഖ നടപടികളിലെല്ലാം സാക്ഷ്യം വഹിച്ചിട്ടുള്ളയാളാണ് ദിവ്യ. കമ്പനിയുടെ യൂറോപ്പിലെ ശാഖ ഓപ്പെല്‍ പിന്‍വലിച്ചതും സെല്‍ഫ് ഡ്രൈവിംഗ് വാഹന നിര്‍മാണ കമ്പനി ക്രൂയിസിനെ ഏറ്റെടുത്തതിലുമെല്ലാം ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ മാസം ജാപ്പനീസ് ടെക് ഭീമനായ സോഫ്റ്റ്ബാങ്ക് ജനറല്‍ മോട്ടോര്‍സില്‍ 2.25 ബില്യണ്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിരുന്നു. ഈ പദ്ധതിയില്‍ പ്രധാനപ്പെട്ട പങ്കാണ് ദിവ്യ വഹിച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു.

2017 ജൂലൈയിലാണ് കോര്‍പ്പറേറ്റ് ഫിനാന്‍സിന്റെ വൈസ് പ്രസിഡന്റായി ദിവ്യ ചുമതലയേല്‍ക്കുന്നത്. നിക്ഷേപകരമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ദിവ്യയുടെ മികച്ച പ്രകടനമാണ് സിഎഫ്ഒയായി തെരഞ്ഞെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

Comments

comments

Categories: FK News, Slider, Women