ഐസിഐസിഐ ബാങ്ക് പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി

ഐസിഐസിഐ ബാങ്ക് പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി

മുംബൈ: സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പ്രമുഖ നിര്‍മാതാക്കളായ പുഞ്ച് ലോയിഡിനെ പാപ്പരത്ത കോടതി കയറ്റി. പുഞ്ച് ലോയിഡിന്റെ ഫോറന്‍സിക് ഓഡിറ്ററായി ടിആര്‍ ഛദ്ദയെ ബാങ്ക് നിയമിച്ചു.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍(എന്‍സിഎല്‍ടി)കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബാങ്കിന്റെ നടപടി. 825 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന് കമ്പനി നല്‍കാനുള്ളത്.

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) കമ്പനിക്കെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ചു. കടബാധ്യത തീര്‍ക്കാന്‍ ഒരു കമ്പനിക്ക് 180 ദിവസം നല്‍കണമെന്ന ആര്‍ബിഐയുടെ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് എസ്ബിഐയുടെ തീരുമാനം.

Comments

comments