ജലവിതരണം കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് മുന്നില്‍

ജലവിതരണം കൈകാര്യം ചെയ്യുന്നതില്‍ ഗുജറാത്ത് മുന്നില്‍

 

ന്യൂഡെല്‍ഹി: നിതി ആയോഗിന്റെ മികച്ച ജലവിതരണ വകുപ്പിന്റെ പട്ടികയില്‍ ഗുജറാത്തിന് ഒന്നാം റാങ്ക്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മികച്ച് നില്‍ക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് രാജസ്ഥാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഇതാദ്യമായാണ് നിത് ആയോഗ് ജലവിതരണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പട്ടിക തയ്യാറാക്കുന്നത്. ഒന്‍പതോളം ഘടകങ്ങളും 28 ഓളം സൂചികകളും അടിസ്ഥാനമാക്കിയാണ് നിതി ആയോഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഭൂഗര്‍ഭജലം, ജലവകുപ്പുകളിലെ പ്രവര്‍ത്തനം, ജലസേചനം, കൃഷിക്കായുള്ള ജലവിതരണം, കുടിവെള്ള വിതരണം, നയങ്ങള്‍, തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്. സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു. വടക്ക് കിഴക്കന്‍ ഹിമാലയ സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളും എന്ന രീതിയിലായിരുന്നു വിഭജിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആരോഗ്യസംബന്ധമായ സൂചികകളുടെ അടിസ്ഥാനത്തില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസം. കൃഷി എന്നിവയുടെ പട്ടികയും നിതി ആയോഗ് തയ്യാറാക്കിയിട്ടുണ്ട്.

 

Comments

comments

Categories: FK News, Slider