കാശും കാര്‍ഡുമില്ലാതെ ഇനി പെട്രോളടിക്കാം

കാശും കാര്‍ഡുമില്ലാതെ ഇനി പെട്രോളടിക്കാം

ഇനി വാഹനത്തില്‍ പെട്രോളടിക്കണമെങ്കില്‍ കാശോ കാര്‍ഡോ കൊടുക്കാതെ പെട്രോളടിക്കാം. നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് പേയ്‌മെന്റ് നടത്തിക്കൊള്ളും. എച്ച്പിസിഎല്ലും ഓട്ടോമേഷന്‍ കമ്പനിയായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്യുന്നത്.

വാഹനത്തിലെ പെട്രോള്‍ ടാങ്കിന് സമീപത്തായി ചിപ്പ് ഘടിപ്പിച്ച് ഇത് മൊബൈല്‍ ആപ്പുമായി ഘടിപ്പിക്കും. മൊബൈല്‍ ആപ്പില്‍ സെറ്റ്് ചെയ്ത് വച്ചിരിക്കുന്ന പണത്തിനനുസരിച്ചാണ് ഇന്ധനം നിറയ്ക്കുക. ഓട്ടോമാറ്രിക്കായി നടത്തുന്ന ഇതുവഴി ബില്ലിങ് വഞ്ചനകളില്‍ നിന്ന് രക്ഷ നേടാം.
മുംബൈയില്‍ 35 ഔട്ട്‌ലെറ്റുകളിലായി എച്ച്പിസിഎല്‍ ഈ സേവനം നടപ്പാക്കാനാണ് ഇപ്പോഴത്തെ പദ്ധതി. ബില്ലിങിനും ഇന്ധനക്ഷമതയ്ക്കും തടസ്സമില്ലാതെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ലോകത്തില്‍ ആദ്യമായാണ്.

Comments

comments

Categories: Business & Economy
Tags: fuel