വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നവര്‍ കുറഞ്ഞു

വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നവര്‍ കുറഞ്ഞു

ന്യൂഡെല്‍ഹി: വാര്‍ത്തകള്‍ക്കായി ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിനെ ഉപേക്ഷിച്ച് മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ കൂടി പോസ്റ്റ് ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനാല്‍ ശരിയായ വാര്‍ത്ത ഏതാണെന്ന് ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതിനാലാണ് ഫെയ്‌സ്ബുക്കിനെ ഉപേക്ഷിക്കുന്നതെന്ന് റോയിറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

37 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ വാര്‍ത്തകള്‍ക്കായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ആറ് ശതമാനം കുറവുള്ളതായി കണ്ടെത്തി.

വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ സുരക്ഷിതമല്ലാത്തതും മറ്റൊരു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങള്‍ ചോരുന്നത് ഫെയ്‌സ്ബുക്കിന്റെ വിശ്വസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടെന്നും അതിനാല്‍ ഉപയോക്താക്കല്‍ പെയ്‌സ്ബുക്ക് ഉപേക്ഷിച്ച് വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Slider