ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഒരുക്കി എലിവേറ്റ് എക്‌സ്

ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഒരുക്കി എലിവേറ്റ് എക്‌സ്

20 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ബ്രാന്‍ഡുകള്‍ സ്‌റ്റോറില്‍ അണിനിരക്കുന്നുണ്ട്

കൊച്ചി: ഹൈദരാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ സ്റ്റോര്‍ ഒരുക്കി എലിവേറ്റ് എക്‌സ്. ഏഴ് നിലകളിലായി 50000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്റ്റോറില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ബ്രാന്‍ഡുകള്‍ അണിനിരക്കും.

പ്രമുഖ ഡിസൈനര്‍മാരുടെ സഹായത്തോടെ സ്‌റ്റോറിന്റെ ഓരോ നിലയും സവിശേഷമായ ഓരോ തീം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്.

സ്‌റ്റോറിന്റെ ഓരോ നിലയിലും സവിശേഷമായ ഓരോ തീം നല്‍കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്.

രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് സമകാലികവും പ്രാചീനവുമായ 100ല്‍ പരം ഫര്‍ണിച്ചര്‍ ബ്രാന്‍ഡുകള്‍ സ്റ്റോറില്‍ ഉണ്ടായിരിക്കും. മികച്ച ഡിസൈനര്‍മാരുടെ കരവിരുതില്‍ ഓരോ നിലയിലും ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ തന്നെയായിരിക്കും ഉണ്ടാകുകയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

എലിവേറ്റ് എക്‌സ് ഫര്‍ണിച്ചര്‍ വിപണന മേഖലയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് വ്യത്യസ്തമായ സേവനങ്ങളാണ് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ലോകമെമ്പാടും നിന്നുള്ള ഫര്‍ണിച്ചറുകള്‍കൊണ്ട് നിര്‍മ്മിക്കുന്ന 300ല്‍ പരം നൂതന റൂമുകള്‍ ഇവിടെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. രണ്ടാം സാമ്പത്തിക വര്‍ഷത്തോടെ ബെംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുവാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്-എലിവേറ്റ് ബ്രാന്‍ഡ് എക്‌സ്പീരിയന്‍സ് മേധാവി ശിവാനി ആന്ദ് പറഞ്ഞു.

Comments

comments

Categories: Business & Economy