എന്‍ആര്‍ഐ വിവാഹങ്ങള്‍ ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം: കേന്ദ്രം

എന്‍ആര്‍ഐ വിവാഹങ്ങള്‍ ഒരാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം: കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന എന്‍ആര്‍ഐ വിവാഹങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം. പാസ്‌പോര്‍ട്ടില്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും വേണം. അഥവാ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയും അനുവദിക്കുകയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാനാണ് കേന്ദ്രത്തിന്റെ ഈ നടപടി. വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വനിതാ ശിശുക്ഷേമമന്ത്രി മനേകാ ഗാന്ധി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നത്.

ഇത് സംബന്ധിച്ച് പാസ്‌പോര്‍ട്ട് നിയമത്തില്‍ അടിയന്തര ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

എന്‍ആര്‍ഐ വിവാഹവുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരാന്‍ കഴിഞ്ഞ വര്‍ഷം ഒരു പാനലിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, നിയമമനത്രി രവിശങ്കര്‍ പ്രസാദ്, മനേകാ ഗാന്ധി എന്നിവരാണ് പാനലിലെ അംഗങ്ങള്‍. ഇവരുടെ തീരുമാനപ്രകാരമാണ് പുതിയ നടപടി. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കണം.

 

Comments

comments

Categories: FK News, Women