പണത്തിനു പകരം ബ്ലോക്ക് ചെയിന്‍

പണത്തിനു പകരം ബ്ലോക്ക് ചെയിന്‍

കംപ്യൂട്ടര്‍ ശൃംഖലാധിഷ്ഠിതമായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളിലേക്ക് ലോകം വളരുന്നു

ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാറ്റിനും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് നാം വളര്‍ന്നു കഴിഞ്ഞു. മൊബീല്‍ ബാങ്കിംഗും നെറ്റ് ബാങ്കിംഗും കഴിഞ്ഞ് ഇടപാടുകള്‍ അടുത്ത പടിയിലേക്കു കടന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ മൊബീലിലൂടെ വോട്ട് ചെയ്യാന്‍ പല വികസിത ജനാധിപത്യ രാജ്യങ്ങളും ശ്രമം തുടരുകയാണ്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ സ്ഥലത്തില്ലാത്ത കാഴ്ചാവൈകല്യമുള്ളവരടക്കമുള്ള ഭിന്നശേഷിക്കാര്‍ക്ക് മൊബീല്‍ ഫോണിലൂടെയോ ഓണ്‍ലൈനിലോ വോട്ട് ചെയ്യാന്‍ അവസരമൊരുക്കാറുണ്ട്. ഇ- വോട്ടിംഗ് സ്ഥിരമാക്കിയ വടക്കന്‍ യൂറോപ്യന്‍ രാജ്യമായ എസ്റ്റോണിയ ഈ രംഗത്തെ ആദ്യപഥികരാണ്. കാനഡയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് അനുവദിക്കാറുണ്ട്. നോര്‍വേ 2011-ലും 2013-ലും പൊതുതെരഞ്ഞെടുപ്പില്‍ ഇന്റനെറ്റ് വോട്ടിംഗ് അനുവദിച്ചിരുന്നു.

കംപ്യൂട്ടര്‍ ശൃംഖലാധിഷ്ഠിതമായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇടപാടുകളാണ് പുതിയ പ്രവണത. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ വിനിമയങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പുതിയതല്ല. പതിറ്റാണ്ടുകളായി അത് ഉപയോഗിക്കപ്പെടുന്നുണ്ട്. കംപ്യൂട്ടര്‍ കോഡ് ഭാഷ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ഠിതമാണ് ക്രിപ്‌റ്റോകറന്‍സി സമ്പ്രദായം. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ പാസ്ബുക്കായി കണക്കാക്കുന്നതാണ് ബ്ലോക്ക് ചെയിന്‍ സംവിധാനം. ഇതിലൂടെ ഓരോ 10 മിനുറ്റിലും ഒരു മെഗാബൈറ്റ് ഡാറ്റ ചേര്‍ക്കാനാകും. ബിറ്റ്‌കോയിന്‍ ഇടപാടിന് അനുമതി നല്‍കുന്നതിന് മൈനിംഗ് (ഖനനം) എന്ന രീതിയാണ് അവലംബിക്കുന്നത്. സങ്കീര്‍ണ ഗണിതപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കംപ്യൂട്ടറുകളെപ്പോലെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രശ്‌നങ്ങളും പരിഹരിക്കുന്നതനുസരിച്ച് ഒരു ബ്ലോക്ക് ബിറ്റ് കോയിന്‍ സൃഷ്ടിക്കപ്പെടുന്നു. ഇതിനു പ്രതിഫലമെന്നോണം ഇടപാടുകാര്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കുന്നു.

പുതുക്കിയ ബ്ലോക്ക് ചെയിന്‍ വിവരങ്ങള്‍ ഇടപാടുകാരുടെ കംപ്യൂട്ടറുകളിലേക്ക് പകര്‍ത്തുന്നു. നോഡ് എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. 10 മിനുറ്റില്‍ ഒരു എംബി ബ്ലോക്ക് ചെയിന്‍ എന്ന സങ്കേതം ആദ്യം ബിറ്റ്‌കോയിന്‍ സംവിധാനത്തില്‍ ഉണ്ടായിരുന്നില്ല. ഇടപാടുകളുടെ തിരക്കു മൂലം ബ്ലോക്ക് ചെയിന്‍ നിലയ്ക്കുകയാണെങ്കില്‍ സേവനനിഷേധം (ഡിഒഎസ്) പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പിന്നീട് ഇത് ഉള്‍പ്പെടുത്തുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കംപ്യൂട്ടര്‍ ഗൂഢഭാഷയില്‍ ആലേഖനം ചെയ്ത വിവരസഞ്ചയമാണിത്. കംപ്യൂട്ടര്‍ ശൃംഖലകളിലൂടെ അതു വിതരണം ചെയ്യപ്പെടുന്നു. ശൃംഖലയിലുള്ള ഓരോ അംഗവും അംഗീകരിച്ചാല്‍ മാത്രമേ സംവിധാനം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നതാണ് ഇതിനെ വിഭിന്നമാകുന്നത്. ഒരിക്കല്‍ വിവരം എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ അത് ഓവര്‍റൈറ്റ് ചെയ്യാനാകില്ല. അത്രയ്ക്ക് സുരക്ഷയോടെയാണ് ഇതിന്റെ സൃഷ്ടി. ബിസിനസ് ഇടപാടുകള്‍ക്ക് യോജിച്ച വിധം വിശ്വസ്തതയില്‍ ഊന്നിയ കൈമാറ്റത്തെ കരുതിയാണ് ബ്ലോക്ക്‌ചെയിനിന്റെ വിന്യാസം.

കംപ്യൂട്ടര്‍ ശൃംഖലകളിലൂടെ വിതരണം ചെയ്യപ്പെടുന്ന ഗൂഢഭാഷയില്‍ ആലേഖനം ചെയ്ത വിവരസഞ്ചയമാണ് ബ്ലോക്ക്‌ചെയിന്‍. ശൃംഖലയിലുള്ള ഓരോ അംഗവും അംഗീകരിച്ചാല്‍ മാത്രമേ സംവിധാനം അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഒരിക്കല്‍ വിവരം എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ അത് ഓവര്‍റൈറ്റ് ചെയ്യാനാകില്ല. അത്രയ്ക്ക് സുരക്ഷയോടെയാണ് ഇതിന്റെ സൃഷ്ടി

നിലവിലുള്ള സ്ഥിതിക്ക് ആദ്യമായി നിയമാനുസൃത ഭീഷണി സൃഷ്ടിക്കുകയെന്നത് ഒരുപക്ഷേ ബ്ലോക്ക്‌ചെയിനാകാമെന്ന് സാമ്പത്തിക ഉപദേശക സ്ഥാപനമായ ടാബ്ബ് ഗ്രൂപ്പിന്റെ സാമ്പത്തിക സാങ്കേതിക ഗവേഷണ വിഭാഗം മേധാവി ടെറി റോഷെ വിലയിരുത്തുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ, പുതുമ കണ്ടെത്താന്‍ നോക്കുന്ന പുതുതലമുറ നവസംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു. ഉദാഹരണത്തിന് ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്ന ലോകത്ത് എവിടെയും എന്തും വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരു മാര്‍ഗമാണ് ഓപ്പണ്‍ബസാര്‍. ഇ ബേ, ആമസോണ്‍ എന്നിവയില്‍ നിന്നു വ്യത്യസ്തമായി ഇതില്‍ ഉപയോക്താക്കള്‍ക്ക് ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടി വരുന്നില്ല. പകരം സാധ്യതാ ബയര്‍മാരും വില്‍പ്പനക്കാരുമായി അവരെ നേരിട്ടു ബന്ധിപ്പിക്കുന്ന ഒരു പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്താല്‍ മതി.

ലോകമെമ്പാടും പരന്നു കിടക്കുന്ന തികച്ചും സ്വകാര്യവും സുരക്ഷിതവുമായ ഒരു ഔദ്യോഗികവിപണി തുറന്നിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡെവലപ്പര്‍ ബ്രയന്‍ ഹോഫ്മാന്‍ പറയുന്നു. ഇഷ്ടാനുസാരണം ഉപയോഗിക്കുന്ന ഉപാധിയെ നിയന്ത്രിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിപണനശൃംഖലകളെ ഒരുമിപ്പിക്കുക മാത്രമല്ല, ഉപഭോക്താക്കളെയും ഒരുമിപ്പിക്കാനാകുന്നുവെന്നതു തന്നെയാണ് ഇതിന്റെ പ്രയോജനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടനിലക്കാരില്ലാത്തതിനാല്‍ ഫീസുകളോ നിയന്ത്രണങ്ങളോ എക്കൗണ്ടോ ഇല്ലാതെ വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള സുഖദമായ ഇടപാടേ ഓപ്പണ്‍ ബസാറിലുള്ളൂ. പരീക്ഷണഘട്ടത്തിലുള്ള സോഫ്റ്റ്‌വെയര്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20,000 തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. മറ്റൊരു ഡിജിറ്റല്‍ നാണയമായ സിസ്‌കോയിനും വികേന്ദ്രീകൃത വിപണിയെന്ന് ആശയം സ്വീകരിച്ചിട്ടുണ്ട്.

കരാര്‍വ്യവസ്ഥകള്‍ സ്വപ്രേരിതമായി പരിശോധിക്കുന്നതിനുള്ള പ്രോഗ്രാമുകളായ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളാണ് വ്യവസായത്തിലെ മറ്റൊരു സുപ്രധാന വികസനം. ഒരിക്കല്‍ പണമടച്ചുകഴിയുന്നതോടെ ഇത് അംഗീകൃത പെയ്‌മെന്റാകുന്നു. എല്ലാം യഥാര്‍ത്ഥ ജീവിതത്തിലേതു പോലെ, ഇടനിലക്കാരുടെ ആവശ്യവുമില്ല

കരാര്‍വ്യവസ്ഥകള്‍ സ്വപ്രേരിതമായി പരിശോധിക്കുന്നതിനുള്ള പ്രോഗ്രാമുകളായ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളാണ് വ്യവസായത്തിലെ മറ്റൊരു സുപ്രധാന വികസനം. ഒരിക്കല്‍ പണമടച്ചുകഴിയുന്നതോടെ ഇത് അംഗീകൃത പെയ്‌മെന്റാകുന്നു. എല്ലാം യഥാര്‍ത്ഥ ജീവിതത്തിലേതു പോലെ, ഇടനിലക്കാരുടെ ആവശ്യവുമില്ല. ഇതിന്റെ ഫലങ്ങള്‍ ബ്ലോക്ക്‌ചെയിനില്‍ സ്ഥിരമായി രേഖപ്പെടുത്തപ്പെടുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ്, ഹെഡിജി എന്നീ കമ്പനികള്‍ ഇതിനകം ഈ ആശയം അടിസ്ഥാനമാക്കിയുള്ള സംരംഭം തുടങ്ങിക്കഴിഞ്ഞു. ധനകാര്യം, വസ്തു, കോമേഴ്‌സ് വിപണികളിലാണ് ഇവര്‍ ഇടപെടുന്നത്. ഇന്റര്‍നെറ്റ് ാേഫ് തിംഗ്‌സ് സാങ്കേതികവിദ്യയുമായി ബ്ലോക്ക്‌ചെയിന്‍ വിദ്യയെ സംയോജിപ്പിച്ചുകൊണ്ട് സാമ്പത്തികരംഗത്തിനു പുറത്തുള്ള കാര്യങ്ങളും ചെയ്യാനാകുമെന്ന് ആക്‌സഞ്ച്വര്‍ ടെക്‌നോളജി ലാബിസ് എംഡി ഇമ്മാനുവേല്‍ വിയാലെ പറയുന്നു.

ആരോഗ്യരംഗത്ത് വലിയ സാധ്യതയാണ് ഇതിനുള്ളത്. ഡോക്റ്റര്‍മാര്‍, കായികപരിശീലകര്‍, കായികപരിശീലനസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഇതിന്റെ സേവനം ഉപയോഗിപ്പെടുത്താന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യോല്‍പ്പന്ന രംഗത്തും ഐഒടി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് കോണ്‍ട്രാക്റ്റിംഗ് സഹായകമാണ്. വൈന്‍ ഉല്‍പ്പാദക സ്റ്റാര്‍ട്ടപ്പ് ഹെല്ലോസെന്റ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. വീഞ്ഞിന്റെ ഗുണനിലവാരപരിശോധനയ്ക്കാണ് ഉപയോഗിക്കുന്നത്. വൈന്‍ നിര്‍മിക്കുമ്പോഴുണ്ടാകുന്ന താപനിലയും ഈര്‍പ്പവും തുടര്‍ച്ചയായി സെന്‍സറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നു. അനുവദനീയമായ നിലവാരത്തില്‍ താഴ്ന്നിട്ടുണ്ടെങ്കില്‍ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ് സംവിധാനത്തില്‍ അത് രേഖപ്പെടുത്തുന്നു. അങ്ങനെ ഓര്‍ഡര്‍ റദ്ദാക്കപ്പെടുകയും ചെയ്യുന്നു.

ചിലകമ്പനികള്‍ സ്വന്തം ബ്ലോക്ക്‌ചെയിന്‍ വികസിപ്പിക്കുന്നുണ്ട്. ക്രിപ്‌റ്റോകറന്‍സിയായ എഥേറിയം ഇതിനുദാഹരണമാണ്. ഡെവലപ്പര്‍മാര്‍ക്ക് സ്വന്തമായി വികസിപ്പിച്ച ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകുന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വികേന്ദ്രീകൃത വേദിയാണ് അവര്‍ പ്രദാനം ചെയ്യുന്നത്. ക്രിപ്‌റ്റോകറന്‍സികളും വിര്‍ച്വല്‍ ഓര്‍ഗനൈസേഷനുകളും ഇവിടെ കൈകാര്യം ചെയ്യാനാകും. ഐബിഎം, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇതിന്റെ സാധ്യത സംബന്ധിച്ച് ഗവേഷണം തുടങ്ങിയിരിക്കുകയാണെന്ന് എഥേറിയം സഹസ്ഥാപകന്‍ മിഹായ് എലീസി പറയുന്നു. ഈ പുതിയ ആപ്ലിക്കേഷനുകള്‍ അവരുടെ ഡേറ്റ, സ്വകാര്യത, ഫണ്ടുകള്‍ എന്നിവയില്‍ ഉപഭോക്താക്കല്‍ക്ക് പൂര്‍ണനിയന്ത്രണം നല്‍കുന്നു. വെബ് ആപ്ലിക്കേഷനുകളെ വിശ്വസിക്കാവുന്ന അന്തരീക്ഷം ഇതിലൂടെ അവര്‍ സാധ്യമാക്കുകയാണ്. എഥേറിയം ബ്ലോക്ക് ചെയിനിലൂടെ കോഡ് പവറിംഗ് സുതാര്യമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എഥേറിയത്തിന്റെ ഡെവലപ്പര്‍മാരില്‍ ലോട്ടറിമുതല്‍ ഓണ്‍ലൈന്‍ ഗെയിം നിര്‍മാണം വരെ പുതിയ എല്ലാ പദ്ധതികളും ചെയ്യാനുള്ള ആളുകളുണ്ട്. സാമ്പത്തികവ്യവസ്ഥ മുതല്‍ ഭരണസംവിധാനം വരെ അടങ്ങിയ പുതുലോകം സൃഷ്ടിക്കപ്പെടുകയാണ്. ഇതിനെ ക്രിപ്‌റ്റോ നവോത്ഥാനമെന്നു വിളിക്കാമെന്ന് എലീസി പറയുന്നു.

ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ രൂപഘടന പുനഃസംഘടിപ്പിക്കണമെന്ന് ചില സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ താല്‍പ്പര്യപ്പെടുന്നു. ബ്ലോക്ക് ചെയിന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇത് ഉപകാരപ്പെടുമെന്നാണ് അവരുടെ പക്ഷം. ബിറ്റ് കോയിനുകള്‍ നേടാനുള്ള ട്രാന്‍സാക്ഷന്‍ സിഗ്നേച്ചര്‍ (കൈമാറ്റമുദ്ര) ബ്ലോക്ക് ചെയിനില്‍ നിന്ന് പ്രത്യേക ഫയലിലേക്കു മാറ്റിസ്ഥാപിക്കണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇപ്പോഴത്തെ ഇടപാടുകള്‍ ഇരട്ടിയാക്കും. നോഡ് കംപ്യൂട്ടറുകളിലെ ഫയലുകളില്‍ സംഭരിക്കുന്നതിലൂടെ ബ്ലോക്ക് ചെയിനിന്റെ കുറഞ്ഞ സംഭരണ ശേഷി എന്ന പ്രശ്‌നത്തിനു പരിഹാരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വേര്‍തിരിച്ചു നിര്‍ത്തുന്ന ഈ പ്രക്രിയയെ സെഗ്രഗേറ്റഡ് വിറ്റ്‌നസ് അഥവാ സെഗ്‌വിറ്റ് എന്നാണു പറയുന്നത്. എന്നാല്‍ ഇതിനെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇതൊരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്നും പിന്നീട് സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് അവര്‍ വാദിക്കുന്നത്.

ചിലകമ്പനികള്‍ സ്വന്തം ബ്ലോക്ക്‌ചെയിന്‍ വികസിപ്പിക്കുന്നുണ്ട്. ക്രിപ്‌റ്റോകറന്‍സിയായ എഥേറിയം ഇതിനുദാഹരണമാണ്. ഡെവലപ്പര്‍മാര്‍ക്ക് സ്വന്തമായി വികസിപ്പിച്ച ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകുന്ന ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വികേന്ദ്രീകൃത വേദിയാണ് അവര്‍ പ്രദാനം ചെയ്യുന്നത്

ഒരു മധ്യസ്ഥ പരിഹാരം എന്ന നിലയില്‍ സെഗ്‌വിറ്റ് 2 എക്‌സ് എന്ന ഉപായം പ്രയോഗിക്കാം. ബിറ്റ്‌കോയിന്‍ മെച്ചപ്പെടുത്തല്‍ നിര്‍ദേശം 91 (ബിഐപി 91) എന്ന സംരംഭമാണ് ഈ പദ്ധതി നിര്‍ദേശിച്ചത്. കൈമാറ്റമുദ്രണം ചെയ്ത വിവരങ്ങള്‍ ബ്ലോക്ക് ചെയിനില്‍ നിന്ന് ആഴ്ചയറുതിയില്‍ വേര്‍തിരിച്ച് ബ്ലോക്ക് വലുപ്പം മൂന്നു മാസം കൊണ്ട് ഇരട്ടിയാക്കുന്ന പരിപാടിയാണിത്. ഖനനപ്രവര്‍ത്തനങ്ങളുടെ 80 ശതമാനവും ബ്ലോക്ക്‌ചെയിന്‍ സോഫ്റ്റ്‌വെയര്‍ ഏറ്റെടുക്കുകയും 10 ദിവസത്തിനിടയില്‍, ഉദാഹരണത്തിന് ജൂലൈ 21- 31 കാലയളവില്‍, സ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ മറ്റുള്ള ഉപയോക്താക്കള്‍ അത് പരിഹാര മാര്‍ഗമായി സ്വീകരിച്ചോളുമെന്ന് ബിഐപി 91 അഭിപ്രായപ്പെടുന്നു. ഈ നിര്‍ദേശത്തെ 90 ശതമാനം ഉപയോക്താക്കളും അംഗീകരിക്കുന്നുവെന്നാണ് കോയിന്‍ ഡാന്‍സ് എന്ന സൈറ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായത്.

ഭാവി പ്രവചനത്തിനും ബ്ലോക്ക്‌ചെയിന്‍വിദ്യ ഉപയോഗിക്കാന്‍ കഴിയുമെന്ന് പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. എഥേറിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയര്‍ ഓഗര്‍ ഇതിനുദാഹരണമാണ്. സയന്‍സ് ഫിക്ഷന്‍ പരമ്പര സ്റ്റാര്‍ ട്രെക്കിലെ കഥാപാത്രം ബോര്‍ഗിന്റെ ഓര്‍മ്മകള്‍ പരിശോധിക്കുമ്പോള്‍ ഭാവി പ്രവചനം നടത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കാം. ഒരു ആഗോള പ്രവചനവിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യം. അത് ഏതൊരാളുടെയും വൈദഗ്ധ്യത്തെ ലോകവിപണിയില്‍ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കും. ചരിത്രത്തിലെ ഏറ്റവും കൃത്യമായ പ്രവചന ഉപകരണമായിരിക്കുമെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് ഓഗര്‍ മേധാവി ടോണി സാകിഷ് പറയുന്നു. ഇപ്പോഴും വികസനഘട്ടത്തിലിരിക്കുന്ന ഇത് ബീറ്റ ടെസ്റ്റിംഗിനായി പുറത്തിറക്കിയിട്ടുണ്ട്.

ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പലപ്പോഴും നിലത്തു നിന്ന് ഉയരുന്നില്ല. ഇപ്പോഴത്തെ നിലയില്‍ അസംഭവ്യമായ പ്രവചനങ്ങളായിരിക്കാം പലപ്പോഴും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താനാകുന്നത്. ബ്ലോക്ക്‌ചെയിന്‍ സംവിധാനം പണത്തിന് അന്ത്യം കുറിക്കുമെന്ന് ദാവോസില്‍ നടന്ന ഉച്ചകോടിയില്‍ ഒരു യൂറോപ്യന്‍ ബാങ്ക് മേധാവി അഭിപ്രായപ്പെട്ടിരുന്നു. വെഞ്ച്വര്‍ നിക്ഷേപകര്‍ കൂട്ടമായി പ്രവേശിക്കുന്നതോടെ ബ്ലോക്ക്‌ചെയിന്‍ അനുബന്ധ സ്ഥാപനങ്ങളില്‍ 2011- 2015 കാലയളവില്‍ മൂന്നു മില്യണ്‍മുതല്‍ 474 മില്യണ്‍ വരെ ഡോളറിന്റെ നിക്ഷേപമുണ്ടായിയിട്ടുണ്ട്. എപ്പോഴാണ് ഈ കുമിള പൊട്ടിത്തകരുന്നതെന്നു പറയാന്‍ കഴിയില്ലെന്നു മാത്രം. നെറ്റ്‌വര്‍ക്ക് ശേഷി ക്ഷയിക്കുന്നതിന്റെ ഫലമായി ബ്ലോക്ക്‌ചെയിന്‍ ഡേറ്റബേസ് മാനേജ്‌മെന്റിന് ഒരുപാട് കംപ്യൂട്ടിംഗ് ഊര്‍ജം വേണ്ടി വരുന്നുണ്ട്.

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ പിച്ചില്‍ നിന്നു റണ്‍ഔട്ടാകുമെന്ന് സ്ഥാപകന്‍ പീറ്റര്‍സ്മിത്ത് മുന്നറിയിപ്പു തന്നുകഴിഞ്ഞു. ഇന്നൊവേഷന്‍ മേഖലയില്‍ ഒരുപാട് മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ലാഭകരമായ ഉല്‍പ്പന്നമായി ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയെ കാണാനാകുമോ എന്നത് ഇപ്പോഴും അജ്ഞാതമാണെന്ന് ഇന്‍ഫോസിസ് ഫിനാക്കിളിലെ പീറ്റര്‍ലൂപ്പ് പറയുന്നു. എന്നാല്‍ അതിലേക്കു നാം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. 10 വര്‍ഷത്തിനകം അതു നടക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

Comments

comments

Categories: FK Special, Slider