ബജാജ് പള്‍സര്‍ 150 ക്ലാസിക് പുറത്തിറക്കി

ബജാജ് പള്‍സര്‍ 150 ക്ലാസിക് പുറത്തിറക്കി

മുംബൈ എക്‌സ് ഷോറൂം വില 67,437 രൂപ

ന്യൂഡെല്‍ഹി : പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റ് ബജാജ് ഓട്ടോ അവതരിപ്പിച്ചു. പള്‍സര്‍ 150 ക്ലാസിക്കിന് 67,437 രൂപയാണ് മുംബൈ എക്‌സ് ഷോറൂം വില. ബജാജ് പള്‍സര്‍ 150 അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചതെങ്കിലും ഗ്രാഫിക്‌സ്, റിയര്‍ ഡിസ്‌ക് ബ്രേക്ക്, സ്പ്ലിറ്റ് സീറ്റ്, ടാങ്ക് എക്സ്റ്റന്‍ഷനുകള്‍ എന്നിവ നല്‍കിയിട്ടില്ല. ഈ ഫീച്ചറുകളെല്ലാം ഒഴിവാക്കി എന്നതുകൊണ്ടുതന്നെ, ട്വിന്‍ ഡിസ്‌ക് പള്‍സര്‍ 150 യേക്കാള്‍ 10,118 രൂപ കുറവാണ് പുതിയ പള്‍സര്‍ 150 ക്ലാസിക് മോട്ടോര്‍സൈക്കിളിന്.

പുതിയ വേരിയന്റ് ബജാജ് ഓട്ടോ തങ്ങളുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ല. എന്നാല്‍ വാഹനം ഡീലര്‍ഷിപ്പുകളിലെത്തി. കറുപ്പ് നിറത്തില്‍ മാത്രമായിരിക്കും പള്‍സര്‍ 150 ക്ലാസിക് ലഭിക്കുന്നത്. കംപോണന്റുകളെല്ലാം കറുപ്പ് നിറത്തിലാണ്. 2006 ല്‍ പുറത്തിറങ്ങിയ പള്‍സര്‍ 150 യുജി3 യെ അനുസ്മരിപ്പിക്കുന്നതാണ് സ്റ്റൈലിംഗ്. പള്‍സര്‍ 135 എല്‍എസ് കഴിഞ്ഞാല്‍ പള്‍സര്‍ കുടുംബത്തില്‍നിന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് പുതിയ പള്‍സര്‍ 150 ക്ലാസിക്.

പള്‍സര്‍ 135 എല്‍എസ് കഴിഞ്ഞാല്‍ പള്‍സര്‍ കുടുംബത്തില്‍നിന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന അടുത്ത മോട്ടോര്‍സൈക്കിളാണ് പള്‍സര്‍ 150 ക്ലാസിക്

പള്‍സര്‍ 150 ക്ലാസിക്കിലെ 149 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 14 എച്ച്പി കരുത്തും 13.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. എബിഎസ് നല്‍കിയിട്ടില്ല. ഹോണ്ട യൂണികോണ്‍, ഹീറോ അച്ചീവര്‍ 150 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto