മൊത്തവില പണപ്പെരുപ്പം പതിനാല് മാസത്തെ ഉയരത്തില്‍

മൊത്തവില പണപ്പെരുപ്പം പതിനാല് മാസത്തെ ഉയരത്തില്‍

ന്യൂഡെല്‍ഹി: മൊത്തവില പണപ്പെരുപ്പം പതിനാല് മാസത്തെ ഉയരത്തിലെത്തി. മെയ് മാസത്തില്‍ 4.43 ശതമാനമാണ് മൊത്തവില പണപ്പെരുപ്പം. പെട്രോള്‍, ഡീസല്‍ വില കൂടിയതാണ് പണപ്പെരുപ്പം വര്‍ധിക്കാനുണ്ടായ കാരണം.

കഴിഞ്ഞ ഏപ്രിലില്‍ പണപ്പെരുപ്പം 3.18 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 2.26 ശതമാനമായിരുന്നു. കഴിഞ്ഞ മെയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില 1.60 ശതമാനമാണ് ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ രേഖകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പച്ചക്കറികളുടെ വിലയും കുത്തനെ ഉയര്‍ന്നു. 2.51 ശതമാനം പച്ചക്കറികളുടെ വില കൂടിയപ്പോള്‍ ഉരുളക്കിഴങ്ങിന് മാത്രം കൂടിയത് 81.93 ശതമാനമാണ്. പഴങ്ങളുടെ വിലയും വര്‍ധിച്ചു. 2017 മാര്‍ച്ചിലായിരുന്നു ഇതിനു മുമ്പ് മൊത്തവിലയുടെ അടിസ്ഥാനമാക്കിയ വര്‍ധിച്ച പണപ്പെരുപ്പം. 5.11 ശതമാനമായിരുന്നു അന്നത്തെ പണപ്പെരുപ്പം.

 

 

Comments

comments

Tags: inflation