സ്‌കൂള്‍ ബുക്ക്‌സ്റ്റോറുമായി ആമസോണ്‍

സ്‌കൂള്‍ ബുക്ക്‌സ്റ്റോറുമായി ആമസോണ്‍

സ്‌കൂള്‍ വിപണി ലക്ഷ്യമിട്ടാണ് ആമസോണ്‍ പുതിയ വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്നത്

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍.ഇന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌കൂള്‍ ബുക്ക് സ്റ്റോര്‍ ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ നോട്ട് ബുക്കുകള്‍, ഗൈഡുകള്‍, മത്സര പരീക്ഷ സഹായികള്‍, മറ്റ് പാഠ്യ വസ്തുക്കള്‍ എന്നിവയും ആമസോണിന്റെ സ്‌കൂള്‍ ബുക്ക് സ്റ്റോറില്‍ ലഭ്യമാണ്.

പാഠപുസ്തകങ്ങള്‍ക്കായി തിരക്കുള്ള സ്‌കൂള്‍ വിതരണ ശൃംഖലകളെ ആശ്രയിക്കാതെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി തികച്ചും എളുപ്പത്തില്‍ പഠന സാമഗ്രികള്‍ സ്വന്തമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ സൗരഭ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ സിബിഎസ്ഇ, ഐസിഎസ്ഇ, ഐജിസിഎസ്ഇ തുടങ്ങിയ വിവിധ സിലബസില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങുമ്പോഴുള്ള ഏറ്റവും മികച്ച ഇന്‍ക്ലാസ് സ്റ്റോര്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-സൗരഭ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിസ്ഥാന ആവശ്യകതയാണ്, പലപ്പോഴും മികച്ചവ സ്വന്തമാക്കാനായി മാതാപിതാക്കള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ മികച്ച പഠനസാമഗ്രികള്‍ ആമസോണ്‍ സ്‌കൂള്‍ ബുക്ക്‌സ്റ്റോര്‍ വഴി വളരെ എളുപ്പത്തില്‍ സ്വന്തമാക്കാം- അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലാസുകള്‍, സിലബസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്റ്റോറില്‍ പാഠനസാമഗ്രികള്‍ ലഭ്യമാക്കിയിട്ടുള്ളത്. നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ സിബിഎസ്ഇ, ഐസി എസ്ഇ, ഐജിസിഎസ്ഇ തുടങ്ങിയ വിവിധ സിലബസില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്റ്റോറില്‍ ലഭ്യമാണ്. പ്രമുഖ പുസ്തക പ്രസാധകരായ എന്‍ സിഇആര്‍ടിയുടേത് ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ ആമസോണ്‍ വിതരണ ശൃംഖലകള്‍ വഴി വീടുകളില്‍ എത്തിച്ചു നല്‍കും.

ജെഇഇ, നീറ്റ്, ഒളിമ്പ്യാഡുകള്‍ തുടങ്ങിയ മത്സര പരീക്ഷകള്‍ക്കായുള്ള പഠനസാമഗ്രികളും ഗൈഡുകള്‍, മാതൃക ചോദ്യപേപ്പറുകള്‍ തുടങ്ങിയ പരീക്ഷ സഹായികളും സ്റ്റോറില്‍ ലഭിക്കും.

Comments

comments

Categories: Business & Economy