മികച്ച ഓഫറുമായി എയര്‍ ഏഷ്യ

മികച്ച ഓഫറുമായി എയര്‍ ഏഷ്യ

റിട്ടേണ്‍ ട്രിപ്പിന് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് നേടാം

ബെംഗളൂരു: മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി പ്രമുഖ വിമാന കമ്പനിയായ എയര്‍ഏഷ്യ രംഗത്ത്. യാത്രക്കാര്‍ക്ക് എയര്‍ഏഷ്യ നെറ്റ്‌വര്‍ക്കില്‍നിന്ന് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് റിട്ടേണ്‍ ട്രിപ്പില്‍ നേടാമെന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 11നാണ് ഓഫര്‍ തുടങ്ങിയത്. ജൂണ്‍ 14 വരെ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.

2018 ജൂണ്‍ മുതല്‍ 2018 30 നവംബര്‍ വരെ ഈ ഓഫര്‍ പ്രകാരം യാത്ര ചെയ്യാം. എയര്‍ഏഷ്യ വെബ്‌സൈറ്റായ http://www.airasia.com ല്‍ നിന്നോ എയര്‍ഏഷ്യ മൊബീല്‍ ആപ്പില്‍ നിന്നോ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ഓഫര്‍ സ്വന്തമാക്കാവുന്നതാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

ബെംഗളൂരു, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത എന്നീ ഹബ്ബുകളിലായി 20 ഡെസ്റ്റിനേഷനുകളിലേക്ക് എയര്‍ഏഷ്യയ്ക്ക് ഫ്‌ളൈറ്റുകളുണ്ട്. കൊച്ചി, ഗോവ, ജയ്പൂര്‍, ചണ്ഡീഗഡ്, പൂനെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, റാഞ്ചി, ഇന്‍ഡോര്‍, നാഗ്പൂര്‍, ഭൂവനേശ്വര്‍, സൂറത്ത്, ചെന്നൈ എന്നീ ലക്ഷ്യസ്ഥാനങ്ങള്‍ എയര്‍ഏഷ്യ നെറ്റ്‌വര്‍ക്ക് കവര്‍ ചെയ്യുന്നുണ്ട്.

Comments

comments

Categories: Business & Economy