ഫേസ്ബുക്കിനോട് ഒരു വാക്ക്; ഉപയോക്താക്കള്‍ ഗിനി പന്നികളല്ല

ഫേസ്ബുക്കിനോട് ഒരു വാക്ക്; ഉപയോക്താക്കള്‍ ഗിനി പന്നികളല്ല

ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ പരസ്യ ദാതാതാക്കളുമായും കേംബ്രിഡ്ജ് അനലിറ്റിക്ക പോലെയുള്ള രാഷ്ട്രീയ അട്ടിമറി സ്ഥാപനങ്ങള്‍ക്കും കൈമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടന്നിട്ട് അധിക മാസങ്ങള്‍ ആയിട്ടില്ല. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരസ്യമായ മാപ്പപേക്ഷക്കും ഉറപ്പുകള്‍ക്കും അപ്പുറം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കാര്യമായൊന്നും കമ്പനി ചെയ്തിട്ടില്ലെന്ന ആശങ്കയാണ് കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളും നല്‍കുന്നത്. ഇന്ത്യയിലെയടക്കം വിവിധ സര്‍ക്കാരുകള്‍ വിഷയം ഗൗരവമായടുത്ത് സക്കര്‍ബര്‍ഗിനെ വിടാതെ പിന്തുടരുന്നുണ്ട്. 2018, ഫേസ്ബുക്കിന് നല്‍കുന്ന ഏറ്റവും വലിയ പാഠം ഉപയോക്താക്കള്‍ അവരുടെ പരീക്ഷണ വസ്തുക്കളല്ല എന്നതാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അപകടത്തിലാണോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ‘അല്ല’ എന്ന സ്പഷ്ടമായ മറുപടിയാണ് സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയത്. തന്റെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലംഘിക്കപ്പെടാനോ, വന്‍തോതില്‍ ‘അനുചിതമായി പങ്കുവെക്കപ്പെടാനോ’ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം അദ്ദേഹത്തിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. മാധ്യമങ്ങള്‍ നടത്തിയ ശക്തമായ സൂക്ഷ്മ പരിശോധനകള്‍ക്കൊടുവില്‍, ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മൂന്നാം കക്ഷികള്‍ക്ക് പ്രാപ്യമാകുന്നുണ്ട് എന്ന ഏറെ വെകിയ ഏറ്റുപറച്ചിലുകള്‍ അദ്ദേഹം നടത്തി. ഫേസ്ബുക്കിലെ നിയമപരമല്ലാത്ത പ്രവേശനമാര്‍ഗങ്ങളെ തടയുന്ന ഫയര്‍വാളുകളും കൃത്രിമ ബുദ്ധി ഉപയോഗിച്ച് നയിക്കപ്പെടുന്ന സംവിധാനങ്ങളും വിചാരിച്ചതു പോലെ മെച്ചപ്പെട്ടതല്ലെന്ന് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുത്ത ഏതാനും കമ്പനികള്‍ക്കായി ‘ഇഷ്ടാനുസൃതമുള്ള ഡാറ്റ പങ്കുവയ്ക്കല്‍ ഇടപാടുകള്‍’ ഫേസ്ബുക്ക് നടത്തുന്നുണ്ടെന്നും ‘ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് പ്രത്യേക പ്രവേശനം’ നടത്താന്‍ അവരെ അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച പുറത്തു വന്നു.

ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയും വ്യക്തിഗത വിവരങ്ങളിലേക്ക് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുള്‍പ്പെടെയുള്ള 60 ഉപകരണ നിര്‍മാതാക്കള്‍ക്ക് എങ്ങനെയാണ് ഈ സാമൂഹ്യമാധ്യമ ശൃംഖല പ്രവേശനം നല്‍കിയതെന്ന് മറ്റൊരു മാധ്യമ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ചൈനീസ് കമ്പനിയായ ഹ്വാവെയ്, ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ, ഓപ്പോ, ടിസിഎല്‍ എന്നിവയുമായി ഉപഭോക്താക്കളുടെ ഡാറ്റ പങ്കുവച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പിന്നീട് കുറ്റസമ്മതം നടത്തി.

തെരഞ്ഞെടുത്ത ഏതാനും കമ്പനികള്‍ക്കായി ‘ഇഷ്ടാനുസൃതമുള്ള ഡാറ്റ പങ്കുവയ്ക്കല്‍ ഇടപാടുകള്‍’ ഫേസ്ബുക്ക് നടത്തുന്നുണ്ടെന്നും ‘ഉപയോക്താക്കളുടെ വിവരങ്ങളിലേക്ക് പ്രത്യേക പ്രവേശനം’ നടത്താന്‍ അവരെ അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച പുറത്തു വന്നു.ചൈനീസ് കമ്പനിയായ ഹ്വാവെയ്, ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ, ഓപ്പോ, ടിസിഎല്‍ എന്നിവയടക്കം 60 ഉപകരണ നിര്‍മാതാക്കളുമായി ഉപഭോക്താക്കളുടെ ഡാറ്റ പങ്കുവച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പിന്നീട് കുറ്റസമ്മതം നടത്തി.

പ്രതിമാസം 2.19 ബില്യണ്‍ സജീവ ഉപയോക്താക്കളുള്ള (ഇതില്‍ 217 ദശലക്ഷലും ഇന്ത്യക്കാര്‍) ഫേസ്ബുക്ക്, ലോകത്തിലെ ഏറ്റവും വലിയ വിപണിയാണെന്നത് നഗ്നമായ വസ്തുതയാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഖനനം ചെയ്യുന്നത് സാമൂഹ്യമാധ്യമ ഭീമനെയും അവരുടെ പരസ്യദാതാക്കളെയും ലാഭത്തിലേക്ക് നയിക്കും. 2017ല്‍ ഫേസ്ബുക്കിന്റെ പരസ്യ വരുമാനം 49 ശതമാനമെന്ന ശക്തമായ നിരക്കില്‍ വര്‍ധിച്ച് 39.9 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2018 ലെ ആദ്യ ത്രൈമാസത്തില്‍ ഫേസ്ബുക്കിന്റെ ആകെ പരസ്യ വരുമാനത്തില്‍ ഏതാണ്ട് 91 ശതമാനവും മൊബീല്‍ പരസ്യങ്ങളില്‍ നിന്നായിരുന്നു. 2017 ന്റെ ആദ്യപാദത്തില്‍ ഇപ്രകാരമുള്ള പരസ്യ വരുമാനം 85 ശതമാനം ആയിരുന്നു.

ലക്ഷ്യം വെക്കുന്ന, തങ്ങളുടെ ഇഷ്ടാനുസൃതമുള്ള ഒരു വലിയ വിഭാഗം ഉപഭോക്താക്കളിലേക്കെത്തിപ്പെടാന്‍ പരസ്യദാതാക്കള്‍ക്ക് വിവരങ്ങളുടെ നിരന്തരമായ ഒഴുക്ക് ആവശ്യമാണ് എന്നത് വ്യക്തമായ സത്യമാണ്. ഫേസ്ബുക്കിന്റെ കൈവശമാകട്ടെ വിവരങ്ങളുടെ വിശാലമായ സഞ്ചയം തന്നെയുണ്ട്. പ്രത്യേക ഡാറ്റ സെറ്റുകളിലേക്ക് ക്രോഡീകരിക്കപ്പെടുമ്പോള്‍, വിവിധ പ്രായത്തിനും മറ്റ് ഗ്രൂപ്പുകള്‍ക്കുമടിസ്ഥാനമായി പരസ്യങ്ങള്‍ നല്‍കാന്‍ ഇത് സഹായിക്കുന്നു.

കഴിഞ്ഞ വര്‍ഷം, ഫേസ്ബുക്കിന്റെ രണ്ട് പ്രമുഖ ഓസ്‌ട്രേലിയന്‍ എക്‌സിക്യുട്ടീവുമാര്‍ 23 പേജുകളുള്ള ഒരു രഹസ്യ രേഖ തയാറാക്കുകയുണ്ടായി. ‘യുവാക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തേണ്ട സമയങ്ങള്‍’ കൃത്യമായി ലക്ഷ്യം വെക്കാന്‍ സാമൂഹ്യ മാധ്യമ ശൃംഖലക്ക് ഏങ്ങനെ സാധിക്കും എന്നായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മൂല്യച്യുതി, സംഭ്രമം, അധൈര്യം എന്നിവയുള്‍പ്പെടെയുള്ള ഉപയോക്താക്കളുടെ വികാരങ്ങളും, അവരുടെ മനസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നു. വിവരങ്ങള്‍ പിന്നീട് പരസ്യദാതാക്കള്‍ക്ക് കൈമാറുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരസ്യദാതാക്കള്‍ ആളുകളെ ലക്ഷ്യമിടുന്നു. കുട്ടികളെയടക്കം ഇത്തരത്തില്‍ ലക്ഷ്യം വെക്കുന്നത് തെറ്റാണെന്ന് കമ്പനി പിന്നീട് സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു. ‘നടപടിക്രമങ്ങളുടെ പരാജയം മനസിലാക്കാനും മേല്‍നോട്ടം മെച്ചപ്പെടുത്താനും ഒരു അന്വേഷണം ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉചിതമായ തരത്തില്‍ ശക്ഷാ നടപടികളും മറ്റ് പ്രക്രിയകളും ഞങ്ങള്‍ കൈക്കൊളളും,” ദി ഓസ്‌ട്രേലിയന്‍ ദിനപത്രത്തോട് ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്.

ധാര്‍ഷ്ട്യം ഒഴിവാക്കിയും ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന തന്ത്രപരമായ സഖ്യങ്ങള്‍ ശക്തിപ്പെടുത്തിയും ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി കമ്പനികള്‍ എങ്ങനെയാണ് തങ്ങളുടെ ഡാറ്റ സുരക്ഷയുടെ കോട്ട സംരക്ഷിക്കുന്നതെന്ന് വിലയിരുത്തുകയാണ് രണ്ടാമത്തെ കാര്യം. മൂന്നാമതായി, രാജ്യമേതെന്ന് ചിന്തിക്കാതെ, ആ നാട്ടിലെ നിയമങ്ങള്‍ അനുവര്‍ത്തിക്കുക്കയാണ് വേണ്ടത്.

അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമടക്കം വിവിധ ഉദ്ദേശങ്ങള്‍ക്കായി ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞ് ഫേസ്ബുക്ക് പൂര്‍ണമായും ആശ്ചര്യപ്പെടുന്നുവെന്ന് കരുതുന്നത് തീര്‍ത്തും നിഷ്‌കളങ്കമായിപ്പോകും. ‘തെറ്റുകളില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിക്കുന്നു’ എന്നത് പോലെയുള്ള ക്ഷമാപണങ്ങള്‍ എല്ലാ ദിവസവും എഴുതിക്കൊണ്ടിരിക്കുകയാണവര്‍. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ അലംഘനീയമാണെന്നും വില്‍പ്പനയ്ക്കുള്ളതല്ലെന്നും മൂന്നാം കക്ഷികളുമായി പങ്കുവെക്കാനുള്ളതല്ലെന്നുമുള്ള വിനീതമായ ഏറ്റുപറച്ചിലാണ് ആദ്യമുണ്ടാവേണ്ടത്.

ധാര്‍ഷ്ട്യം ഒഴിവാക്കിയും ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭിക്കുന്ന തന്ത്രപരമായ സഖ്യങ്ങള്‍ ശക്തിപ്പെടുത്തിയും ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി കമ്പനികള്‍ എങ്ങനെയാണ് തങ്ങളുടെ ഡാറ്റ സുരക്ഷയുടെ കോട്ട സംരക്ഷിക്കുന്നതെന്ന് വിലയിരുത്തുകയാണ് രണ്ടാമത്തെ കാര്യം.

രാജ്യമേതെന്ന് ചിന്തിക്കാതെ, ആ നാട്ടിലെ നിയമങ്ങള്‍ അനുവര്‍ത്തിക്കുക്ക എന്നതാണ് മൂന്നാമത്തെയും അവസാനത്തെയും കാര്യം.

”നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന വ്യക്തികളും സംഘടനകളും അത് ദുരുപയോഗം ചെയ്യപ്പെടാതെ സംരക്ഷിക്കണം, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ഉറപ്പു നല്‍കുന്നതു പോലെ ഡാറ്റ ഉടമകളുടെ ഏതാനും അവകാശങ്ങളെ ബഹുമാനിക്കുകയും വേണം,” മേയ് 25ന് പ്രാബല്യത്തില്‍ വന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ (ജിഡിപിആര്‍) വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ജിഡിപിആര്‍ പരിഗണിച്ചുകൊണ്ട് ഫേസ്ബുക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെ അതിന്റെ സ്വകാര്യതാ നയങ്ങളില്‍ തല്‍ക്ഷണം മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും ഇത്തരം നടപടി ഉണ്ടാവേണ്ടതല്ലേ? യൂറോപ്യന്‍ യൂണിയന്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും യുഎസ് സെനറ്റിനും വാക്കു കൊടുത്തതു പോലെ, ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ 20,000 ആളുകളെ നിയമിക്കുന്നതിനു മുന്‍പ് സുക്കര്‍ബര്‍ഗ് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ ഗിനി പന്നികളല്ല. അവരുടെ ഓണ്‍ലൈന്‍ വികാര പ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രഹസ്യ കോഡുകളായി ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഏതെങ്കിലും സുരക്ഷിതമായ ലോക്കറുകളില്‍ സൂക്ഷിക്കണം. ഫേസ്ബുക്കിനുള്ള 2018 ലെ ഏറ്റവും വലിയ പാഠമാണിത്.

ഉപയോക്താക്കളുടെ വ്യക്തിപരമായ ഇടങ്ങള്‍ അനുവാദില്ലാതെ സ്വന്തം നേട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത് ഏറെ കാലം മുന്നോട്ടു പോകില്ല. പ്രത്യേകിച്ച്, ഡിജിറ്റല്‍ അവകാശങ്ങളെ കുറിച്ച് യുവാക്കള്‍ കൂടുതല്‍ ബോധവാന്‍മാരാകുകയും ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പുതിയ സാമൂഹ്യ മാധ്യമ യാഥാര്‍ത്ഥ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയും ചെയ്യുന്ന കാലത്ത്.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider