ഇന്ത്യക്ക് അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍: ഇടപാടിന് യുഎസ് അംഗീകാരം

ഇന്ത്യക്ക് അപ്പാഷെ യുദ്ധ ഹെലികോപ്റ്റര്‍: ഇടപാടിന് യുഎസ് അംഗീകാരം

വാഷിംഗ്ടണ്‍: ഇന്ത്യക്ക് അത്യാധുനിക യുദ്ധ ഹെലികോപ്റ്റര്‍ അപ്പാഷെ ഹെലികോപ്റ്ററുകള്‍ വില്‍ക്കുന്നത് സംബന്ധിച്ച ഇടപാടിന് യുഎസ് അംഗീകാരം നല്‍കി. 930 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഇടപാട്. ആറ് എഎച്ച്-64ഇ അപ്പാഷെ വിമാനങ്ങള്‍ ഇന്ത്യക്ക് വില്‍ക്കാമെന്നാണ് കരാര്‍.

ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താനും ആധുനികവത്കരിക്കാനും ഈ ഇടപാട് കൊണ്ട് സാധിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

അമേരിക്കന്‍ ആയുധ നിര്‍മാതാക്കളായ ലോക്കീഡ് മാര്‍ട്ടിന്‍, ജനറല്‍ ഇലക്ട്രോണിക്‌സ്, റെയ്തിയോണ്‍ എന്നീ കമ്പനികളുമായാണ് ഇടപാട്.

യുദ്ധ ഹെലികോപ്റ്ററുകള്‍ക്ക് പുറമെ ഫയര്‍ കണ്‍ട്രോള്‍ റഡാര്‍, നൈറ്റ് വിഷന്‍ സെന്‍സേര്‍സ്, ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റംസ്, ഹെല്‍ഫയര്‍ ലോങ്‌ബോ മിസൈല്‍സ് എന്നിവ വാങ്ങുന്നതും ഉള്‍പ്പടെയാണ് കരാര്‍.

ബോയിങും ഇന്ത്യന്‍ കമ്പനി ടാറ്റയും ചേര്‍ന്ന് ഇന്ത്യയില്‍ ഹെലികോപ്റ്ററിന്റെ ഭാഗങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പൂര്‍ത്തിയായ ഹെലികോപ്റ്ററുകളാണ് അമേരിക്കയില്‍ നിന്നും ഇന്ത്യ വാങ്ങുന്നത്.

 

 

Comments

comments

Categories: FK News, Slider, World