എത്തി, യുബര്‍ ആപ്പിന്റെ പുതിയ പതിപ്പ് ‘യുബര്‍ ലൈറ്റ്’

എത്തി, യുബര്‍ ആപ്പിന്റെ പുതിയ പതിപ്പ് ‘യുബര്‍ ലൈറ്റ്’

ജയ്പ്പൂര്‍, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലാണ് യുബര്‍ ലൈറ്റ് ഇപ്പോള്‍ ലഭ്യമാകുക. താമസിയാതെ രാജ്യത്തെല്ലായിടത്തേക്കും ഇതു വ്യപിപ്പിക്കും

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റൈഡ് ഷെയറിംഗ് കമ്പനിയായ യുബര്‍ റൈഡര്‍ ആപ്പിന്റെ പുതിയ പതിപ്പ് യുബര്‍ ലൈറ്റ് ന്യൂഡെല്‍ഹിയില്‍ പുറത്തിറക്കി. കണക്ടിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ സ്‌പേസ് മാത്രം വേണ്ടിവരുന്ന ഈ റൈഡര്‍ ആപ് 99 ശതമാനം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും പ്രവര്‍ത്തിക്കും.

ന്യൂഡെല്‍ഹയില്‍ നടന്ന ചടങ്ങില്‍ യുബര്‍ റൈഡര്‍ ഉത്പന്നങ്ങളുടെ തലവന്‍ പീറ്റര്‍ ഡാംഗ്, യുബര്‍ പ്രോഡക്ട് ഹെഡ് മണിക് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് യുബര്‍ ലൈറ്റ് പുറത്തിറക്കിയത്.

ജയ്പ്പൂര്‍, ഹൈദരാബാദ്, ഡെല്‍ഹി എന്നിവിടങ്ങളിലാണ് യുബര്‍ ലൈറ്റ് ഇപ്പോള്‍ ലഭ്യമാകുക. താമസിയാതെ രാജ്യത്തെല്ലായിടത്തേക്കും ഇതു വ്യപിപ്പിക്കും.യുബര്‍ ലൈറ്റ് ഡൗണ്‍ലോഡ് ചെയ്ത് മൊബീലില്‍ സൂക്ഷിക്കാന്‍ മൂന്നു സെല്‍ഫിക്കാവശ്യമായ സ്ഥലം മാത്രം മതി. അഞ്ച് എംബിയിലും താഴെയാണ് യുബര്‍ ലൈറ്റിന്റെ വലുപ്പം. കണ്ണു ചിമ്മുന്ന സമയം മതി പ്രതികരണം ലഭിക്കാന്‍. അതായത് ബുക്കിംഗ് നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാകും.

അഞ്ച് എംബിയിലും താഴെയാണ് യുബര്‍ ലൈറ്റിന്റെ വലുപ്പം. കണ്ണു ചിമ്മുന്ന സമയം മതി പ്രതികരണം ലഭിക്കാന്‍. അതായത് ബുക്കിംഗ് നടപടികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാകും

റൈഡര്‍ കാത്തു നില്‍ക്കുന്ന സ്ഥലം യുബര്‍ ലൈറ്റ് മനസിലാക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ ടൈപ്പിംഗില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ബട്ടണ്‍ പ്രസിലൂടെ പോകേണ്ട ലക്ഷ്യം തെരഞ്ഞെടുക്കാം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ആപ്പില്‍ നല്‍കിയിട്ടുള്ളതിനാല്‍ ഓഫ്‌ലൈനിലായിരിക്കുന്ന സയമത്തും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ആവശ്യമുള്ളപ്പോള്‍ മാത്രം മാപ്പ് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നു. അബദ്ധത്തില്‍ മാപ്പ് ലോഡ് ചെയ്തുവരികയില്ല.

സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള എമര്‍ജന്‍സി ബട്ടണ്‍, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി യാത്രാവിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള സംവിധാനം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട ഇന്ത്യന്‍ ഭാഷയില്‍ താമസിയാതെ ആപ്പ് ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നതായി യുബര്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്ക് പ്രതിമാസം 75 ദശലക്ഷം സജീവ യാത്രക്കാരുണ്ട്. ലോക ജനസംഖ്യയുടെ വളരെ ചെറിയൊരു ഭാഗമേയിതുള്ളു. യുഎസിനു പുറത്ത് മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഒരു രാജ്യത്ത് നൂറുകണക്കിനു ദശലക്ഷം യാത്രക്കാരെ സൃഷ്ടിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. അവര്‍ക്കു മികച്ചരീതിയില്‍ സേവനം നല്‍കുവാന്‍ ഇന്ത്യയ്ക്കായി പ്രത്യേക ഉത്പന്നം പുറത്തിറക്കുകയാണ്-യുബര്‍ പ്രൊഡക്ട് ഹെഡ് മണിക് ഗുപ്ത പറഞ്ഞു.

വൈവിധ്യമാര്‍ന്ന നെറ്റ്‌വര്‍ക്ക് പരിതസ്ഥിതിയും ഉപകരണങ്ങളും 77 രാജ്യങ്ങളിലായി 600 നഗരങ്ങളിലെ യുബര്‍ റൈഡര്‍മാരുടെ വ്യത്യസ്തമായ ആവശ്യങ്ങളും നിലനില്‍ക്കുമ്പോള്‍ ഒറ്റ ആപ്പ് ഒരിക്കലും പ്രാവര്‍ത്തികമല്ല. ഇന്ത്യയിലും മറ്റു പ്രധാന വിപണികളും ഉള്‍പ്പെടെ ലോകമെമ്പാടും പുതിയ അനുഭവങ്ങളും കൊണ്ടുവരേണ്ടതുണ്ടായിരുന്നു. സമ്പൂര്‍ണമായും പുനര്‍രൂപകല്‍പന ചെയ്തതാണ് യുബര്‍ ലൈറ്റ്. വളരെ ലളിതമായ ഈ ആപ്പ് എല്ലാ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കുകളിലും പ്രവര്‍ത്തിക്കുന്നതുമാണ്-യുബര്‍ റൈഡര്‍ ഉത്പന്നങ്ങളുടെ തലവന്‍ പീറ്റര്‍ ഡാംഗ് പറഞ്ഞു.

Comments

comments

Categories: Business & Economy