ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കുന്നു?

ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കുന്നു?

ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കുന്നു?

ന്യൂഡെല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സി ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് ക്രിപ്‌റ്റോകറന്‍സിക്കുള്ള നിരോധനം നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച പഠനസംഘം ക്രിപ്‌റ്റോകറന്‍സി നിരോധിച്ചതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. പഠനസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ആര്‍ബിഐ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. പ്രൊഹിബിഷന്‍ ഓണ്‍ ഡീലിംഗ് ഇന്‍ വിര്‍ച്വല്‍ കറന്‍സീസ് എന്ന പേരില്‍ രാജ്യത്തെ ബാങ്കുകള്‍ക്കും, ഇ-വാലറ്റ് പേയ്‌മെന്റ് കമ്പനികള്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് രാജ്യത്ത് വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാടുകള്‍ നിര്‍ത്തുകയും ചെയ്തു.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും മറ്റ് സേവനദാതാക്കളും ബാങ്ക് അക്കൗണ്ടുകള്‍ ഇതിനായി ഉപോഗിക്കുന്നത് ബാങ്കുകളും വിലക്കിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഉപയോക്താക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് ജൂലായ് 20 നാണ് പരിഗണിക്കുക.

അതിവേഗം പ്രചാരത്തിലായ ബിറ്റ്‌കോയിന്‍ 2013 ല്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായി തീര്‍ന്നിരുന്നു. അക്കാലത്ത് ഒരു ബിറ്റ്‌കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്.

 

 

 

Comments

comments