ട്രൂകോളര്‍ ചില്ലറിനെ ഏറ്റെടുത്തു

ട്രൂകോളര്‍ ചില്ലറിനെ ഏറ്റെടുത്തു

ബെംഗലൂരു: ഉപയോക്താക്കള്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ട്രൂകോളര്‍ പേ ശക്തിപ്പെടുത്താനൊരുങ്ങി സ്വീഡിഷ് കമ്പനിയായ ട്രൂകോളര്‍ ആപ്പ്. ഇതിനായി ഇന്ത്യന്‍ പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ചില്ലറിനെ കമ്പനി ഏറ്റെടുത്തു.

ചില്ലറിന്റെ സഹസ്ഥാപകന്‍ സോണി ജോയി ട്രൂകോളര്‍ പേയുടെ വൈസ് പ്രസിഡന്റായി ചുതലയേല്‍ക്കും. ചില്ലറിന്റെ മുഴുവന്‍ ടീമിനെയും ട്രൂകോളര്‍ പേയിലേക്ക് താമസിയാതെ കൊണ്ടുവരുന്നതിലൂടെ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ട്രൂകോളര്‍ ലക്ഷ്യമിടുന്നുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഏകദദേശം 150 മില്യണ്‍ ഉപയോക്താക്കള്‍ ട്രൂകോളറിനുണ്ട്. രാജ്യത്ത് 300 ഓളം പാര്‍ട്ണര്‍മാരും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷമാണ് പണമിടപാടുകള്‍ നടത്തുന്ന സംവിധാനം ട്രൂകോളര്‍ വികസിപ്പിച്ചത്.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ മൂന്ന് പേയ്‌മെന്റ് എക്കോസിസ്റ്റത്തില്‍ മുന്നിലെത്താനാണ് തങ്ങളുടെ ലക്ഷ്യമെന്ന് സോണി ജോയി പറഞ്ഞു. ചില്ലറിനെ ഏറ്റെടുത്തതിലൂടെ തങ്ങളുടെ പേയ്‌മെന്റ് സര്‍വീസ് ഉപയോക്താക്കള്‍ക്കിടയില്‍ സജീവമാക്കുമെന്നും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് പുതിയ മാറ്റമെന്നും ട്രൂകോളര്‍ ചീഫ് സ്ട്രാറ്റജി ഒഫീസര്‍ നമി സരിംഗലം പറഞ്ഞു.

 

Comments

comments

Categories: Business & Economy, Tech