ടൊയോട്ടയും നിസാനും യുഎഇയില്‍ മുന്നില്‍

ടൊയോട്ടയും നിസാനും യുഎഇയില്‍ മുന്നില്‍

യുഎഇയിലെ യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് എസ്‌യുവികള്‍ക്ക്

ദുബായ്: യുഎഇയിലെ യൂസ്ഡ് കാര്‍ വിപണിയില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)ങ്ങള്‍ക്ക് പ്രിയമേറുന്നു. യൂസ്ഡ് കാര്‍ വിപണിയുടെ വില്‍പ്പനയില്‍ 45 ശതമാനവും സംഭാവന ചെയ്യുന്നത് എസ്‌യുവികളാണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കാര്‍ സ്വിച്ച് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2018ല്‍ വന്നെ 7,000 സെല്ലര്‍ റിക്ക്വസ്റ്റുകള്‍ വിലയിരുത്തിയ ശേഷമാണ് കാര്‍സ്വിച്ച് തങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതലായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ബ്രാന്‍ഡുകള്‍ ടൊയോട്ടയും നിസാനുമാണ്. ഇരുബ്രാന്‍ഡുകള്‍ക്കും യൂസ്ഡ് കാര്‍ വിപണിയിലുള്ളത് 11 ശതമാനം വിഹിതമാണ്. എട്ട് ശതമാനം വിപണി വിഹിതത്തോടെ ഫോര്‍ഡാണ് മൂന്നാം സ്ഥാനത്ത്. ബിഎംഡബ്ല്യുവിനെ പിന്തള്ളിയാണ് ഫോര്‍ഡ് മൂന്നാമതെത്തിയത്.

പ്രമുഖ ബ്രാന്‍ഡായ മെഴ്‌സിഡെസിന് യുഎഇ കാര്‍ വിപണിയിലുള്ളത് ഏഴ് ശതമാനം വിപിണി വിഹിതമാണ്. മിറ്റ്‌സുബിഷി പജേറോയ്ക്ക് 3.6 ശതമാനം വിപണി വിഹിതമാണുള്ളത്. ടോപ് 10 കാറ്റഗറിയില്‍ ടൊയോട്ട അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്

പ്രമുഖ ബ്രാന്‍ഡായ മെഴ്‌സിഡെസിന് യുഎഇ കാര്‍ വിപണിയിലുള്ളത് ഏഴ് ശതമാനം വിപിണി വിഹിതമാണ്. മിറ്റ്‌സുബിഷി പജേറോയ്ക്ക് 3.6 ശതമാനം വിപണി വിഹിതമാണുള്ളത്. ടോപ് 10 കാറ്റഗറിയില്‍ ടൊയോട്ട അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സിവിക്, കൊറോള, കാംറി, പ്രാഡോ, യാരിസ് മോഡലുകളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടിയത്. നിസാന്‍ അള്‍ട്ടിമ, ഫോര്‍ഡ് എഡ്ജ്, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ കാറുകളും വില്‍പ്പനയില്‍ മികച്ചുനിന്നു.

സ്‌കൂള്‍ സമ്മര്‍ സീസണ്‍ അവസാനിക്കുന്നതോട് അനുബന്ധിച്ചാണ് യുഎഇയിലെ ഉപഭോക്താക്കള്‍ അവരുടെ കാറുകള്‍ വില്‍ക്കുന്ന പ്രവണത റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Arabia