ഷവോമിയെ നേരിടാന്‍ സാംസങ് ടെലിവിഷനുകളുടെ വില 20 ശതമാനം കുറച്ചു

ഷവോമിയെ നേരിടാന്‍ സാംസങ് ടെലിവിഷനുകളുടെ വില 20 ശതമാനം കുറച്ചു

കൊല്‍ക്കത്ത: പ്രമുഖ ഇലക്ട്രോണിക് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ സാംസങ് കമ്പനി ടെലിവിഷനുകളുടെ വില കുത്തനെ കുറച്ചു. ചൈനീസ് ബ്രാന്‍ഡായ ഷവോമി വിപണി കീഴടക്കുന്നത് സാംസങിന് വെല്ലുവിളിയായതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

എല്‍ഇഡി ടിവികളുടെ വില 20 ശതമാനത്തോളമാണ് സാംസങ് കുറച്ചത്. വലിയ സ്‌ക്രീനുള്ള എന്‍ട്രി ലെവല്‍ ടെലിവിഷവുകളുടെ വിലയാണ് കുറച്ചത്. ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കി 22,000 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയിലേക്ക് കടക്കുന്നതിനെ തുടര്‍ന്നാണ് സാംസങ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. മാത്രവുമല്ല പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും പുതിയ തീരുമാനം ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്ത് ഷവോമി അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ മറികടക്കുക എന്നതാണ് സാസംങിനുള്ള വെല്ലുവിളി.

ടെലിവിഷന്‍ വിപണിയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ പഴയ മോഡലുകള്‍ക്ക് വില കുറയ്ക്കുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ സാംസങ് 20 ശതമാനം വരെ വില കുറച്ചത് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കിയതിനു ശേഷം ടിവി നിര്‍മാണത്തിലേക്കു കടന്ന ഷവോമി കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറക്കിയത് 22,999 രൂപയുടെ 43 ഇഞ്ച് വലിപ്പമുള്ള ടിവിയാണ്. 55 ഇഞ്ച് വലിപ്പമുള്ള ടിവിക്ക് 44,999 രൂപയായിരുന്നു വില.

വില കുറഞ്ഞതോടെ ഒരു ലക്ഷം രൂപ വിലയുണ്ടായിരുന്ന സാംസങ്ങിന്റെ 55 ഇഞ്ച് ടിവിക്ക് വില 70,000 രൂപയാകും. 43 ഇഞ്ച് വലിപ്പമുള്ള ടിവിയുടെ വില 39,900 രൂപയില്‍ നിന്നും 33,500 രൂപയായും കുറച്ചു.

 

 

Comments

comments

Tags: samsung, Xioami