ഫ്‌ളിപ്പ്കാര്‍ട്ടില്‍ കാര്‍ണിവല്‍ ഒരുക്കി സാംസംഗ്

ഫ്‌ളിപ്പ്കാര്‍ട്ടില്‍ കാര്‍ണിവല്‍ ഒരുക്കി സാംസംഗ്

സാംസംഗ് കാര്‍ണിവലിനോടനുബന്ധിച്ച് സാംസംഗ് ഗാലക്‌സി എസ്8+ 10000 രൂപ കുറച്ച് 43,990 രൂപക്ക് ലഭിക്കും

ബെംഗളൂരു: രാജ്യത്തെ പ്രമുഖ ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റായ സാംസംഗ്, ഓണ്‍ലൈന്‍ സ്റ്റോറായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ സാംസംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും പ്രത്യേക ഇഎംഐ സംവിധാനവും സാംസംഗ് നല്‍കും. ഇന്നലെ തുടങ്ങിയ കാര്‍ണിവല്‍ 14ാം തീയതി വരെയുണ്ടാകും.

സാംസംഗ് കാര്‍ണിവലിനോടനുബന്ധിച്ച് സാംസംഗ് ഗാലക്‌സി എസ്8+ 10000 രൂപ കുറച്ച് 43,990 രൂപക്ക് ലഭിക്കും. എസ്8ന് 12,000 രൂപയാണ് ഓഫ്. 37,990 രൂപക്ക് എസ്8 ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.

ഗാലക്‌സി ജെ3 പ്രോ 1800 രൂപ കിഴിവില്‍ 6690 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സാംസംഗ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 64ജിബി പതിപ്പ് 7000 രൂപ കിഴിവോടെ 10,900 രൂപക്ക് ലഭിക്കും. 16ജിബി 2009 രൂപ കുറവോടെ 8990 രൂപക്കും ലഭിക്കും.

ഗാലക്‌സി ജെ3 പ്രോ 1800 രൂപ കിഴിവില്‍ 6690 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. ഗാലക്‌സി ഓണ്‍ 5 സ്മാര്‍ട്ട് ഫോണ്‍ സാംസംഗ് കാര്‍ണിവല്‍ പ്രകാരം 2991 രൂപ കിഴിവില്‍ 5999 രൂപക്ക് ലഭിക്കും. സാംസംഗ് 32 ഇഞ്ച് ഫഌറ്റ് എച്ച്ഡി ടിവിക്ക് 10,901 രൂപയുടെ കിഴിവ് ലഭിക്കും.

ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സാംസംഗ് കാര്‍ണിവല്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ ബിസിനസ് വൈസ് പ്രസിഡന്റ് സന്ദീപ് സിംഗ് അറോറ പറഞ്ഞു.

Comments

comments

Categories: Business & Economy