ഇനി വിമാനത്തില്‍ ഫോണ്‍കോള്‍ സൗകര്യവും

ഇനി വിമാനത്തില്‍ ഫോണ്‍കോള്‍ സൗകര്യവും

ന്യൂഡല്‍ഹി: വിമാനയാത്രാവേളയില്‍ ഫോണ്‍കോള്‍, ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ പുതിയ സൗകര്യം വരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ടെലികോം വകുപ്പ് അറിയിച്ചിരിക്കുന്നത്.

വിഷയം ചര്‍ച്ചചെയ്യാന്‍ ടെലികോം വകുപ്പും വ്യോമയാനവകുപ്പും പത്തു ദിവസത്തിനകം സംയ്കുതയോഗം ചേരുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. യോഗത്തില്‍ ടെലികോം കമ്പനികളുടെയും എയര്‍ലൈന്‍ കമ്പനികളുടെയും പ്രതിനിധികള്‍ പങ്കെടുക്കും. വിമാനങ്ങളില്‍ ഫോണ്‍കോള്‍, ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശ ടെലികോം വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന നയരൂപീകരണ സമിതിയായ ടെലികോം കമ്മിഷന്‍ മേയ് ഒന്നിന് അംഗീകരിച്ചിരുന്നു. ഒരു വര്‍ഷത്തിനകം സൗകര്യം ഏര്‍പ്പെടുത്തുമെന്നു മന്ത്രി അറിയിച്ചു.

Comments

comments

Categories: FK News