പതഞ്ജലി ഫുഡ് പാര്‍ക്ക്: കീഴ്പാട്ടം അനുവദിക്കാന്‍ സമയം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ 

പതഞ്ജലി ഫുഡ് പാര്‍ക്ക്: കീഴ്പാട്ടം അനുവദിക്കാന്‍ സമയം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ 

ലക്‌നൗ :  ബാബാ രാംദേവിന്റെ പതഞ്ജലി ഫുഡ്പാര്‍ക്കിന് കീഴ്പാട്ടം അനുവദിക്കുന്നതിന്  സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ ഫുഡ് പ്രോസസിംഗ് മിനിസ്ട്രിയ്ക്ക് കത്തയച്ചു.  ജൂണ്‍ 30 വരെയാണ് സമയം ചോദിച്ചിരിക്കുന്നത്.

നിലവില്‍ ജൂണ്‍ 15 വരെയാണ് സര്‍ക്കാരിന് സമയം അനുവദിച്ചിരിക്കുന്നത്. മെഗാ ഫുഡ് പാര്‍ക്കുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലേക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പദ്ധതി ഉത്തര്‍പ്രദേശിനു പുറത്തേക്കാക്കുമെന്ന് പതഞ്ജലി ഗ്രൂപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഉത്തര്‍പ്രദേശില്‍ യമുന അതിവേഗപാതയോട് ചേര്‍ന്ന് 6000 കോടി രൂപ മുതല്‍മുടക്കില്‍ മെഗാ ഫുഡ് പാര്‍ക്ക് നിര്‍മിക്കാനാണ് പതഞ്ജലിയുടെ പദ്ധതി. 425 ഏക്കറിലാണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്.

 

 

Comments

comments

Related Articles