400 മില്ല്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ ടെക് ഫണ്ടുമായി മുബാധല

400 മില്ല്യണ്‍ ഡോളറിന്റെ യൂറോപ്യന്‍ ടെക് ഫണ്ടുമായി മുബാധല

യുകെ, യൂറോപ്യന്‍ ഫണ്ടുകളുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രാദേശിക വിപണികളില്‍ അബുദാബി കമ്പനി ശ്രദ്ധ വെക്കും

അബുദാബി: 400 മില്ല്യണ്‍ ഡോളറിന്റെ ടെക് ഫണ്ട് രൂപീകരിക്കാന്‍ അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുബാധല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി. യൂറോപ്യന്‍ ടെക്‌നോളജി കമ്പനികളിലായിരിക്കും ഈ പണമുപയോഗിച്ച് നിക്ഷേപം നടത്തുക. ലണ്ടന്‍ ടെക്ക് വീക്കിന്റെ ഭാഗമായാണ് മുബാധല ഈ പ്രഖ്യാപനം നടത്തിയത്. യുകെയിലെ പുതിയ നിക്ഷേപക അവസരങ്ങള്‍ മുതലെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഗ്രൂപ്പിന്റെ ഭാഗമായ മുബാധല വെഞ്ച്വേഴ്‌സ് എന്ന സംരംഭത്തിനായിരിക്കും ഫണ്ടിന്റെ നിയന്ത്രണ ചുമതല. അതിവേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന ടെക്‌നോളജി കമ്പനികളിലായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്ന് മുബാധല അറിയിച്ചു.

ആഗോള തലത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ടെക് കമ്പനികളെയായിരിക്കും നിക്ഷേപത്തിനായി പരിഗണിക്കുക. ജപ്പാനിലെ ശതകോടീശ്വരന്‍ മസയോഷി സണ്ണിന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പും പദ്ധതിയില്‍ തന്ത്രപരമായ നിക്ഷേപകന്‍ എന്ന നിലയില്‍ പങ്കാളിയാകുമെന്നാണ് സൂചന.

ആഗോള തലത്തില്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ടെക് കമ്പനികളെയായിരിക്കും നിക്ഷേപത്തിനായി പരിഗണിക്കുക. ജപ്പാനിലെ ശതകോടീശ്വരന്‍ മസയോഷി സണ്ണിന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പും പദ്ധതിയില്‍ തന്ത്രപരമായ നിക്ഷേപകന്‍ എന്ന നിലയില്‍ പങ്കാളിയാകുമെന്നാണ് സൂചന

പ്രാരംഭഘട്ട യുകെ, യൂറോപ്യന്‍ ഫണ്ടുകള്‍ക്ക് അബുദാബിയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനും കൂടുതല്‍ സംരംഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും മുബാധല അവസരമൊരുക്കും.

മുബാധലയുടെ ആഗോള നിക്ഷേപ പദ്ധതികളെ ശാക്തീകരിക്കുന്നതായിരിക്കും പുതിയ ഫണ്ട് എന്ന് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി സിഇഒയും ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗം മേധാവിയുമായ വലീദ് അല്‍ മൊകരബ് അല്‍ മുഹയ്രി പറഞ്ഞു.

ഭാവിയിലെ സാങ്കേതികവിദ്യയെയും സംരംഭകത്വത്തെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് യുകെ. ടെക് വീക്ക് പോലുള്ള സംരംഭങ്ങള്‍ അവരുടെ നിലവിലെ സാങ്കേതിക ശക്തി വിളിച്ചോതുന്നു. ഒപ്പം കൂടുതല്‍ നിക്ഷേപകരെ യുകെയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നു. മുബാധലയുടെ നിക്ഷേപ പദ്ധതികള്‍ മറ്റുള്ളവരുമായുള്ള സഹകരണത്തിലൂടെയാണ് വളരുന്നത്. പങ്കാളിത്തത്തിന് ഞങ്ങള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പുമായുള്ള സഹകരണം മികച്ച ഉാദഹരണമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ ടെക് ആവാസവ്യവസ്ഥയില്‍ ശക്തമായ സാധ്യതകളാണ് തങ്ങള്‍ കാണുന്നതെന്ന് മുബാധല വെഞ്ച്വേഴ്‌സ് മേധാവി ഇബ്രാഹിം അജമി പറഞ്ഞു. വലിയ ആസ്തികളുള്ള ആഗോള ശൃംഖലയാണ് മുബാധല. പങ്കാളിത്ത മനോഭാവമാണ് വികസനത്തിനായി ഞങ്ങള്‍ പുലര്‍ത്തുന്നത്. ഇത് യൂറോപ്പിലെ ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള ടെക് കമ്പനികളുമായുള്ള സഹകരണം മികവുറ്റതാക്കാന്‍ ഉപകരിക്കും-ഇബ്രാഹിം പറഞ്ഞു.

Comments

comments

Categories: Arabia

Related Articles